ഇന്നലെ സെക്കന്‍ഡ് ഷോയും കഴിഞ്ഞാണ് ചാലക്കുടിയിലെ ഡി സിനിമാസ് പൂട്ടിയത്. ഇന്നലെ വൈകുന്നേരം തീയറ്റര്‍ പൂട്ടി മുദ്രവയ്ക്കാന്‍ നഗരസഭാ ഹെല്‍ത...
ഇന്നലെ സെക്കന്‍ഡ് ഷോയും കഴിഞ്ഞാണ് ചാലക്കുടിയിലെ ഡി സിനിമാസ് പൂട്ടിയത്. ഇന്നലെ വൈകുന്നേരം തീയറ്റര്‍ പൂട്ടി മുദ്രവയ്ക്കാന്‍ നഗരസഭാ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ദീദ കുമാരിയുടെ നേതൃത്വത്തില്‍ അധികൃതര്‍ എത്തിയെങ്കിലും അവസാനത്തെ രണ്ടു ഷോയ്ക്കുള്ള ടിക്കറ്റ് ഓണ്‍ലൈനില്‍ വിറ്റുപോയെന്ന് പറഞ്ഞ് ജീവനക്കാര്‍ അധികൃതരെ തടഞ്ഞു
റോയ് പി തോമസ്
കൊച്ചി : നടന് ദിലീപ് ജയിലിലായതിന്റെ ആഘാതമെന്നോണം ഇരുപതോളം ജീവനക്കാര്‍ കൂടി തൊഴില്‍രഹിതരായി. ദിലീപിന്റെ ഡി സിനിമാസ് ഇന്നലെ പൂട്ടി മുദ്രവച്ചതോടെയാണ് അവിടെ പ്രവര്‍ത്തിച്ചിരുന്ന ഇരുപതോളം ജീവനക്കാര്‍ തൊഴില്‍രഹിതരായത്.നേരത്തേ തന്നെ കൊച്ചിയിലെയും കോഴിക്കോട്ടെയും ദേ പുട്ട് ഹോട്ടലുകള്‍ പൂട്ടിയതു വഴി അവിടെയും ഇരുപത്തഞ്ചോളം പേര്‍ക്ക് തൊഴില്‍ പോയിരുന്നു.
ഇന്നലെ സെക്കന്‍ഡ് ഷോയും കഴിഞ്ഞാണ് ചാലക്കുടിയിലെ ഡി സിനിമാസ് പൂട്ടിയത്. കൈയേറ്റമുണ്ടെന്നു കണ്ടതിനെ തുടര്‍ന്ന് തീയറ്റര്‍ പൂട്ടാന്‍ ചാലക്കുടി നഗരസഭാ കൗണ്‍സില്‍ തീരുമാനമെടുത്തിരുന്നു.
ഇതിനെ തുടര്‍ന്ന് ഇന്നലെ വൈകുന്നേരം തീയറ്റര്‍ പൂട്ടി മുദ്രവയ്ക്കാന്‍ നഗരസഭാ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ദീദ കുമാരിയുടെ നേതൃത്വത്തില്‍ അധികൃതര്‍ എത്തിയെങ്കിലും അവസാനത്തെ രണ്ടു ഷോയ്ക്കുള്ള ടിക്കറ്റ് ഓണ്‍ലൈനില്‍ വിറ്റുപോയെന്ന് പറഞ്ഞ് ജീവനക്കാര്‍ അധികൃതരെ തടഞ്ഞു.
തുടര്‍ന്ന് ദിലീപിന്റെ സഹോദരന് അനൂപ് എത്തി സെക്കന്‍ഡ് ഷോ കഴിഞ്ഞ് പൂട്ടാമെന്ന് രേഖാമൂലം ഉറപ്പുകൊടുത്തു. ഇതിനിടെ, തൊഴില്‍ നഷ്ടപ്പെടുന്ന ജീവനക്കാര്‍ പ്രതിഷേധിച്ചെങ്കിലും ഫലമുണ്ടായില്ല. സെക്കന്‍ഡ് ഷോ കഴിഞ്ഞ ഉടന്‍ തന്നെ തീയറ്റര്‍ പൂട്ടി മുദ്രവയ്ക്കുകയായിരുന്നു.
കടുത്ത പ്രതിഷേധമുണ്ടായാല്‍ പൊലീസിനെ വിളിച്ച് അറസ്റ്റ് ചെയ്യേണ്ടി വരുമെന്ന് നഗരസഭാ അധികൃതര്‍ മുന്നറിയിപ്പു കൊടുത്തിരുന്നു. ഇതിനാല്‍, വലിയ പ്രതിഷേധമില്ലാതെ കാര്യങ്ങള്‍ അവസാനിക്കുകയായിരുന്നു.
ഇനിയിപ്പോള്‍ തീയറ്റര്‍ തുറക്കണമെങ്കില്‍ തന്നെ വര്‍ഷങ്ങളുടെ നിമയയുദ്ധം വേണ്ടിവരുമെന്നാണ് നിയമ വിദഗ്ദ്ധര്‍ പറയുന്നത്. കൈയേറ്റം കണ്ടെത്തിയതും ടൗണ്‍ പഌനര്‍ കൊടുത്ത അനുമതിക്കു വ്യത്യസ്തമായി കെട്ടിടം കെട്ടിയതുമെല്ലാം പ്രശ്നമായിരിക്കുകയാണ്.
Keywords: Dileep, D Cinemas, Jobless, Arrest, Crime. Chalakkudy
COMMENTS