Search

മാനഭംഗ ഗുരു ഗുര്‍മീത് റാം റഹിമിനു 20 വര്‍ഷം തടവുശിക്ഷ, കരഞ്ഞു വിളിച്ച് ആൾദൈവം, ഉറഞ്ഞു തുള്ളി അനുയായികൾ


അഭിനന്ദ്

റോത്തക്: ആശ്രമത്തിലെ അന്തേവാസികളെ മാനഭംഗപ്പെടുത്തിയ കേസിലെ പ്രതിയായ ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിംഗിന് പ്രത്യേക സിബിഐ കോടതി 20 വർഷത്തെ തടവുശിക്ഷ വിധിച്ചു.

രണ്ടു മാനഭംഗ കേസുകളിലായി 10 വർഷം വീതമാണ് തടവ്. രണ്ടു ശിക്ഷയും വെവ്വേറെ അനുഭവിക്കണമെന്നതിനാൽ 20 ദിവസം അകത്തു കിടക്കണം.

.ഇതു കൂടാതെ 30 ലക്ഷം രൂപ പിഴയും വിധി ച്ചിട്ടുണ്ട്. ഇതിൽ 14 ലക്ഷം വീതം ഇരകൾക്കു നല്കുകയും വേണം.

കലാപം ഭയന്ന് റോക്കത്തിലെ സുനാരിയ ജയിലില്‍ പ്രത്യേകം കോടതി മുറിയൊരുക്കിയാണ് വിധി പറഞ്ഞത്. വിധി പറയാനായി ഹെലികോപ്ടറിലാണ് സിബിഐ പ്രത്യേക കോടതി ജഡ്ജി ജഗ്ദീപ് സിംഗ് എത്തിയത്.

വാദത്തിനിടെ കോടതിയില്‍ കണ്ണീര്‍ തൂവിയ റാം റഹിം രണ്ടു കൈയും കൂപ്പി മാപ്പു തരണമെന്ന് അപേക്ഷിച്ചു. തെറ്റു പറ്റിയെന്നു ആള്‍ ദൈവം സമ്മതിക്കുകയും ചെയ്തു.

പണക്കൊഴുപ്പിന്റെയും ആള്‍ ബലത്തിന്റെയും പേരില്‍ നിയമസംവിധാനങ്ങളെയെല്ലാം വെല്ലുവിളിച്ച ആള്‍ ദൈവം അവസാനം കോടതിക്കു മുന്നില്‍ കണ്ണീരൊലിപ്പിച്ചു നില്‍ക്കുകയായിരുന്നു.

അന്തേവാസികളായ മിക്കവാറും എല്ലാ പെണ്‍കുട്ടികളെയും മാനഭംഗപ്പെടുത്തിയ റാം റഹിമിന് പരമാവധി ശിക്ഷ കൊടുക്കണമെന്ന് കോടതിയില്‍ സിബിഐ ആവശ്യപ്പെട്ടു.

ഇതേസമയം,  വിധി പ്രസ്താവത്തിനു മുന്‍പു തന്നെ ഗുര്‍മീത് റാം റഹിമിന്റെ അനുയായികള്‍ അവരുടെ ശക്തികേന്ദ്രമായ സിര്‍സയില്‍ അക്രമം തുടങ്ങി. നിരവധി വാഹനങ്ങള്‍ ഇതിനകം കത്തിച്ചതായാണ് റിപ്പോര്‍ട്ട്. മറ്റു പല കേന്ദ്രങ്ങളിലും ഒറ്റപ്പെട്ട അക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

കൂടുതല്‍ അര്‍ദ്ധ സൈനികരെയും സൈനികരെയും അവിടേക്ക് അയച്ചിട്ടുണ്ട്. സേന ഇവിടെ ഫഌഗ് മാര്‍ച്ച് നടത്തുകയും ചെയ്തു.

പക്ഷേ, സേനയും പൊലീസും എത്തിപ്പെടാത്ത കേന്ദ്രങ്ങളില്‍ അക്രമങ്ങള്‍ അരങ്ങേറുന്നതായാണ് റിപ്പോര്‍ട്ട്.

വിധി വന്നാലുടന്‍ ഇരു സംസ്ഥാനത്തും കലാപം പൊട്ടിപ്പുറപ്പെടാനിടയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈപശ്ചാത്തലത്തില്‍ അതിശക്തമായ സുരക്ഷ ഒരുക്കിയിട്ടും കലാപം നടക്കുന്നതായാണ് റിപ്പോര്‍ട്ട്. ഒരു കാലാപം കൂടി ഉണ്ടായാല്‍ ഹര്യാനയിലെ ബിജെപി സര്‍ക്കാരിന്റെ നില പോലും അപകടത്തിലായേക്കാം.

A special CBI court on Thursday sentenced Dera Sacha Sauda chief Gurmeet Ram Rahim Singh to 10 years imprisonment for raping an inmate of the ashram.

The verdict was framed by a special court in the Suneria prison in Rohtak. Special CBI Judge Jagdip Singh had arrived the court in a helicopter.

In the argument, the God man had pleaded guilty to the court and requested to be forgiven in tears.  

The CBI asked the court to give maximum punishment for rapist.

In the meantime, Gurmeet Ram Rahim's followers started violence in Sirsa  before the sentencing. Reportedly, several vehicles have already burned. Isolated violence has started in many other centers.

Keywords: Rohtak, CBI court , Dera Sacha Sauda, Gurmeet Ram Rahim Singh , imprisonment, raping , ashram, Judge Jagdip Singh, helicopter , helicopter, Godman, punishment , BJP government, Haryana  vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “മാനഭംഗ ഗുരു ഗുര്‍മീത് റാം റഹിമിനു 20 വര്‍ഷം തടവുശിക്ഷ, കരഞ്ഞു വിളിച്ച് ആൾദൈവം, ഉറഞ്ഞു തുള്ളി അനുയായികൾ