ന്യൂഡല്‍ഹി: തുടര്‍ച്ചയായി മൂന്നാം വട്ടവും രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് സിപിഎം...
ന്യൂഡല്‍ഹി: തുടര്‍ച്ചയായി മൂന്നാം വട്ടവും രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് സിപിഎം കേന്ദ്ര കമ്മിറ്റി അനുമതി നിഷേധിച്ചതോടെ ബംഗളില്‍ നിന്ന് സിപിഎമ്മിന് രാജ്യമസഭാംഗം ഇല്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുകയാണ്.
യെച്ചൂരി രാജ്യസഭയിലെത്തണമെങ്കില്‍ കോണ്‍ഗ്രസിന്റെ കൂടി പിന്തുണ വേണം. സ്ഥാനാര്‍ത്ഥി യെച്ചൂരിയാണെങ്കില്‍ പിന്തുണയ്ക്കാമെന്ന് കോണ്‍ഗ്രസും അറിയിച്ചിട്ടുണ്ട്. ഇതിനിടയിലാണ് കേന്ദ്ര കമ്മിറ്റിയും യെച്ചൂരിക്കെതിരായ തീരുമാനമെടുത്തത്.
ആന്ധ്രപ്രദേശ്, തമിഴ് നാട് , പശ്ചിമ ബംഗാള്‍, ത്രിപുര എന്നിവിടങ്ങളില്‍ നിന്നുള്ള അംഗങ്ങള്യെച്ചൂരിക്കു വേണ്ടി വാദിച്ചപ്പോള്‍ കേരള ഘടകം ശക്തമായി എതിര്‍ക്കുകയായിരുന്നു.
കോണ്‍ഗ്രസുമായി ധാരണയോ തിരഞ്ഞെടുപ്പ് സഖ്യമോ പാര്ട്ടിക്കുണ്ടാവില്ലെന്ന 21ാം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനത്തിന് എതിര് നില്ക്കാനാവില്ലെന്നു പറഞ്ഞാണ് മിക്കവരും യെച്ചൂരിയെ എതിര്‍ത്തത്.
ബംഗാള്‍ ഘടകത്തിന്റെ ആവശ്യത്തിന്മേല് നടന്ന വോട്ടെടുപ്പില്‍ 50 പേര് യെച്ചൂരിയുടെ സ്ഥാനാര്‍ഥിത്വത്തിന് എതിരായി വോട്ട് ചെയ്തു. ബംഗാള്‍ ഘടകത്തിന് അനുകൂലമായി 28 വോട്ടുകളേ ലഭിച്ചുള്ളൂ.
പശ്ചിമ ബംഗാളില്‍ നിന്നുള്ള ആറു രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പാണ് ആസന്നമായിരിക്കുന്നത്.

COMMENTS