BREAKING NEWS
Search

സത്യം പുറത്തുവരട്ടെ, ഇതു പിന്നാലെ വരുന്നവരുടെ അഭിമാനപ്പോരാട്ടം: വിമെന്‍ ഇന്‍ സിനിമ കളക്ടീവ്

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചന കേസില്‍ നടന്‍ ദിലീപിന്റെ അറസ്റ്റിനോട് പ്രതികരിച്ച് സിനിമയിലെ സ്ത്രീ കൂട്ടായ്മയായ വിമെന്‍ ഇന്‍ സിനിമ കളക്ടീവ്. ഫേസ്ബുക്കിലൂടെയാണ് കൂട്ടായ്മയുടെ പ്രതികരണം.

' ആക്രമിക്കപ്പെട്ട ഞങ്ങളുടെ സഹപ്രവര്‍ത്തകയ്ക്ക് നീതി ലഭിക്കാനാണ് വിമെന്‍ ഇന്‍ സിനിമ കളക്ടീവ് ആഗ്രഹിക്കുന്നത്. ഈ കേസന്വേഷണം തുടക്കം മുതല്‍ ഗൗരവത്തിലെടുത്ത് ഇത്രത്തോളം എത്തിച്ച പൊലീസിലും ഗവണ്‍മെന്റിലും തുടര്‍ന്നും ഞങ്ങള്‍ വിശ്വസിക്കുന്നു.

അന്വേഷണം പുരോഗമിക്കട്ടെ. തെളിവുകള്‍ സംസാരിക്കട്ടെ. സത്യം പുറത്തുവരട്ടെ. കണ്ണും കാതും തുറന്നു വച്ച് ഞങ്ങള്‍ ഇവിടെയുണ്ട്. പോരാടുന്നവര്‍ക്ക് പ്രതിരോധം തീര്‍ത്തുകൊണ്ട് ഈ സമരത്തിനൊരു അന്ത്യമുണ്ടാകും വരെ. ഇതു പിന്നാലെ വരുന്നവരുടെ അഭിമാന പോരാട്ടം കൂടിയാണ്. '

Tags: Women, Cinema, Malayalam, Kerala, Dileep, Arrest



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ സത്യം പുറത്തുവരട്ടെ, ഇതു പിന്നാലെ വരുന്നവരുടെ അഭിമാനപ്പോരാട്ടം: വിമെന്‍ ഇന്‍ സിനിമ കളക്ടീവ്