BREAKING NEWS
Search

ഇന്നസെന്റ് കണ്ണടച്ച് ഇരുട്ടാക്കുന്നു, സിനിമയില്‍ ലൈംഗിക ചൂഷണമുണ്ട്: വിമെന്‍ ഇന്‍ സിനിമ കളക്ടീവ്

കൊച്ചി: സിനിമയില്‍ സ്ത്രീകള്‍ ലൈംഗിക ചൂഷണത്തിന് ഇപ്പോള്‍ വിധേയരാകുന്നില്ലെന്നും എന്നാല്‍, സ്വഭാവ ദൂഷ്യമുള്ള ചില നടിമാര്‍ അങ്ങനെ ചെയ്യുന്നുണ്ടെന്നുമുള്ള അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റിന്റെ പ്രസ്താവനക്കെതിരെ സിനിമയിലെ സ്ത്രീ കൂട്ടായ്മ രംഗത്തെത്തി.

ചലച്ചിത്ര മേഖല ലൈംഗിക വിമുക്തമാണെന്ന മട്ടില്‍ നടത്തിയ പ്രസ്താവനയോട് തീര്‍ത്തും വിയോജിക്കുന്നു. സിനിമയിലും നിലവിലുള്ള സാമൂഹ്യബന്ധങ്ങള്‍ അതേപടി പ്രതിഫലിപ്പിക്കപ്പെടുകയോ പുനരുല്പാദിപ്പിക്കപ്പെടുകയോ ചെയ്യുന്നുണ്ട്. സമൂഹത്തിലുള്ള മേല്‍ കീഴ് അധികാരബന്ധങ്ങള്‍ അതേപടി ഇവിടെയും ആവര്‍ത്തിക്കുന്നു.

സിനിമയിലേക്കു കടന്നു വരുന്ന പുതുമുഖങ്ങളില്‍ പലര്‍ക്കും പലതരം ചൂഷണങ്ങള്‍ക്കു വിധേയരാകുന്നുണ്ട്. ഇതിനു കാരണം മേല്‍ കീഴ് അധികാര ബന്ധങ്ങള്‍ വളരെ ശക്തമായി ഇപ്പോഴും നിലനില്‍ക്കുന്നതു കൊണ്ടാണ്.

സിനിമയിലെ ചില സഹപ്രവര്‍ത്തകര്‍ കാസ്റ്റിക് കൗച്ചിനെക്കുറിച്ച് പറഞ്ഞിരുന്നു. പാര്‍വതിയും ലക്ഷ്മി റായിയും ഉള്‍പ്പെടെയുള്ള നടിമാകും ഇതുമായി ബന്ധപ്പെട്ടുള്ള തങ്ങളുടെ അനുഭവങ്ങള്‍ മാധ്യമങ്ങളിലൂടെ പങ്കുവച്ചതാണ്.

സര്‍ക്കാര്‍ നിയമിച്ച ജസ്റ്റിസ് ഹേമ കമ്മിഷന്‍ ഇതിനെക്കുറിച്ച് കാര്യക്ഷമമായി അന്വേഷണം  നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിമെന്‍ ഇന്‍ സിനിമ കളക്ടീവ് പറഞ്ഞു.

വസ്തുതകളോട് കണ്ണടച്ച് ഇരുട്ടാക്കി നടത്തുന്ന ഇത്തരം പ്രസ്താവനകള്‍ക്കെതിരെ ചലച്ചിത്രരംഗത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.



Tags: Cinema, WomenIn CinemaCollective, Kerala, Innocent, AMMA



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ ഇന്നസെന്റ് കണ്ണടച്ച് ഇരുട്ടാക്കുന്നു, സിനിമയില്‍ ലൈംഗിക ചൂഷണമുണ്ട്: വിമെന്‍ ഇന്‍ സിനിമ കളക്ടീവ്