കള്ളപ്പണം വഴി ലണ്ടനില്‍ നാലു ഫ് ളാറ്റ് ഉള്‍പ്പെടെ കണക്കറ്റ സ്വത്തു സമ്പാദിച്ചതിന്റെ പേരില്‍ പാകിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ...
കള്ളപ്പണം വഴി ലണ്ടനില്‍ നാലു ഫ് ളാറ്റ് ഉള്‍പ്പെടെ കണക്കറ്റ സ്വത്തു സമ്പാദിച്ചതിന്റെ പേരില്‍ പാകിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ കസേര തെറിക്കുമ്പോള്‍ പിന്‍ഗാമി ആരായിരിക്കുമെന്ന ചോദ്യം പ്രസക്തമാവുന്നു.
വിധി എതിരാകുമെന്ന് ഉറപ്പായിരുന്നതിനാല്‍ പ്രതിരോധമന്ത്രി ഖാജാ അസിഫിനെ ഇടക്കാല പ്രധാനമന്ത്രിയായി നിശ്ചയിക്കാന്‍ ഷെരീഫിന്റെ പാര്‍ട്ടി തീരുമാനിച്ചിരുന്നു. പക്ഷേ, ഷെരീഫിന്റെ യഥാര്‍ത്ഥ പിന്‍ഗാമി ഖാജാ അസിഫ് ആകാനിടയില്ലെന്നാണ് പുറത്തുവരുന്ന വിവരം. താത്കാലിക ചുമതല മാത്രമായിരിക്കും അദ്ദേഹത്തിനു കൊടുക്കുക.
മകള്‍ മറിയം നവാസിനെയാണ് രാഷ്ട്രീയ പിന്‍ഗാമിയായി നവാസ് പറയാറുള്ളത്. പക്ഷേ, മറിയം ഇപ്പോള്‍ ഒരു സ്ഥാനത്തും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയല്ല. അതാണ് ഇടക്കാല പ്രധാനമന്ത്രിയാക്കുന്നതിനു പ്രധാന തടസ്സം.
ഷഹ്ബാസ് ഷെരീഫ്
ഷരീഫിന്റെ ഇളയ സഹോദരന് ഷഹ്ബാസ് ഷെരീഫിനെ ഇടക്കാല പ്രധാനമന്ത്രിയാക്കാന്‍ ആലോചന നടക്കുന്നുണ്ട്. ഷരീഫ് കുടുംബത്തിന്റെ ശക്തികേന്ദ്രമായ പഞ്ചാബ് പ്രവിശ്യയിലെ മുഖ്യമന്ത്രിയാണ് ഷഹ്ബാസ് . പദവിയില്‍ നിന്ന് രാജി വച്ചു വേണം ഷഹ്ബാസിനു പുതിയ ജോലിക്കു വരേണ്ടത്.
ഷെരീഫിനെക്കാള് തന്ത്രശാലിയാണ് ഷഹ്ബാസ്. പാകിസ്ഥാനിലെ ഏറ്റവും ജനസംഖ്യയുള്ളതും സമ്പന്നവുമായ പ്രവിശ്യയെ ഓരു ദശകമായി ഷഹ്ബാസാണ് നിയന്ത്രിക്കുന്നത്. വലിയ ടിക്കറ്റ് അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കുന്നുമുണ്ട്.
ഖ്വാജ മുഹമ്മദ് ആസിഫ്
നവാസിന്റെ ഏറ്റവും വിശ്വസ്തരില്‍ ഒരാളാണ് പ്രതിരോധ മന്ത്രി ഖ്വാജാ ആസിഫ്.
1993 മുതല്‍ പഞ്ചാബ് പ്രവിശ്യയിലെ സിയാല്‍കോട്ടില്‍ നിന്ന് ദേശീയ അസംബ്ലിയിലേക്ക് വിജയിക്കുന്നു.
പ്രതിരോധ മന്ത്രിയെന്ന നിലയില്‍ സേനയുമായും നല്ല ബന്ധമല്ലെന്നത് അദ്ദേഹത്തിന് പുതിയ പദവിയില്‍ വിനയായേക്കും.
സര്‍ദാര്‍ അയാസ് സാദിഖ്
നാഷണല്‍ അസംബ്ലി സ്പീക്കര്‍ സര്‍ദാര്‍ അയാസ് സാദിഖും നവാസിന്റെ അടുത്ത അനുയായിയാണ്. ഷെരീഫ് കുടുംബത്തിന്റെ വിശ്വസ്തനുമാണ്.
COMMENTS