അറസ്റ്റിലായ ദിവസം വെളുപ്പിന് അഞ്ചരയ്ക്കെത്തിയാണ് പൊലീസ് ദിലീപിനെ ചോദ്യം ചെയ്യാനായി കൂട്ടിക്കൊണ്ടു പോയത്. അതുകൊണ്ടു തന്നെ അധികമാരും നട...
അറസ്റ്റിലായ ദിവസം വെളുപ്പിന് അഞ്ചരയ്ക്കെത്തിയാണ് പൊലീസ് ദിലീപിനെ ചോദ്യം ചെയ്യാനായി കൂട്ടിക്കൊണ്ടു പോയത്. അതുകൊണ്ടു തന്നെ അധികമാരും നടന് എവിടെയെന്ന് അറിഞ്ഞിരുന്നില്ല. പൊലീസ് എത്തുമ്പോള്‍ ദിലീപും കാവ്യയും മീനാക്ഷിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ദിലീപിനെ പൊലീസ് കൊണ്ടുപോയതോടെ രണ്ടാനമ്മയും മകളും മാത്രമായി വീട്ടില്‍
റോയ് പി തോമസ്
കൊച്ചി: നടന് ദിലീപ് അറസ്റ്റിലായതോടെ ഭാര്യ കാവ്യാ മാധവന് ഒളിവില്‍ പോയതായി ചില മാധ്യമങ്ങള്‍ പ്രചാരണം അഴിച്ചുവിട്ടിരുന്നു. എന്നാല്‍, കാവ്യ എങ്ങും പോയിട്ടില്ലെന്നും ദിലീപിന്റെ ആലുവയിലെ വീടായ പത്മസരോവരത്തിലുണ്ടെന്നും കുടുംബവൃത്തങ്ങള്‍ സൂചിപ്പിച്ചു.
വിവാഹശേഷം ദിലീപും കാവ്യയും ദിലീപിന്റെ മകള്‍ മീനാക്ഷിയും ഈ വീട്ടിലാണ് കഴിയുന്നത്. അമ്മ സരോജം ദിലീപിന്റെ സഹോദരന് അനൂപിനൊപ്പം പറവൂരിലാണ് താമസം.
അറസ്റ്റിലായ ദിവസം വെളുപ്പിന് അഞ്ചരയ്ക്കെത്തിയാണ് പൊലീസ് ദിലീപിനെ ചോദ്യം ചെയ്യാനായി കൂട്ടിക്കൊണ്ടു പോയത്. അതുകൊണ്ടു തന്നെ അധികമാരും നടന് എവിടെയെന്ന് അറിഞ്ഞിരുന്നില്ല. പൊലീസ് എത്തുമ്പോള്‍ ദിലീപും കാവ്യയും മീനാക്ഷിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ദിലീപിനെ പൊലീസ് കൊണ്ടുപോയതോടെ രണ്ടാനമ്മയും മകളും മാത്രമായി വീട്ടില്‍.
വൈകുന്നേരത്തോടെ നടന് അറസ്റ്റിലെന്ന വാര്‍ത്ത കാട്ടുതീ പോലെ പടരുന്നതുവരെയും കാവ്യയും മീനാക്ഷിയും മാത്രമായിരുന്നു വീട്ടില്‍. മറ്റു ബന്ധുക്കളൊന്നും വന്നതുമില്ല. രാത്രിയോടെ അമ്മയെ അനൂപ് പത്മസരോവരത്തിലേക്കു കൊണ്ടുവന്നു.
അറസ്റ്റിലാവുന്നതിനു രണ്ടു ദിവസം മുന്‍പ് ദിലീപും കാവ്യയും വെളുപ്പിനു കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ പോയി ശത്രുസംഹാര പൂജ ഉള്‍പ്പെടെ ചെയ്തിരുന്നു. അതില്‍ പിന്നെ കാവ്യ ഈ വീട്ടില്‍ നിന്നു പുറത്തുപോയിട്ടില്ലെന്നാണ് കുടുംബവൃത്തങ്ങള്‍ പറയുന്നത്. ഇതിനിടെയാണ് ചിലര്‍ കാവ്യ ഒളിവിലെന്നു പ്രചരിപ്പിച്ചത്.
ഇതേസമയം, ദിലീപിനെതിരേ നാടൊട്ടുക്കു പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ വീട്ടിനു പുറത്തേയ്ക്കു പോകരുതെന്ന് പൊലീസ് കാവ്യയ്ക്കും മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ പുറത്തുപോയാല്‍ ചിലപ്പോള്‍ പ്രതിഷേധക്കാര്‍ ശല്യപ്പെടുത്താന്‍ സാദ്ധ്യതയുണ്ടെന്നാണ് പൊലീസ് കൊടുത്തിരിക്കുന്ന മുന്നറിയിപ്പ്.
ദിലീപിന്റെ സ്ഥാപനങ്ങള്‍ക്കു നേരേ അക്രമമുണ്ടാവുകയും കാവ്യയുടെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയിലേക്ക് മാര്‍ച്ച് നടക്കുകയും ചെയ്ത സാഹചര്യത്തില്‍ പത്മസരോവരത്തിനും ശക്തമായ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Keywords: Dileep, Kavya Madhavan
COMMENTS