തിരുവനന്തപുരം: മെഡിക്കല്‍ കോളജ് അനുവദിക്കാന്‍ ബിജെപി കോഴ വാങ്ങിയ വിഷയത്തില്‍ കേരള സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. സി...
തിരുവനന്തപുരം: മെഡിക്കല്‍ കോളജ് അനുവദിക്കാന്‍ ബിജെപി കോഴ വാങ്ങിയ വിഷയത്തില്‍ കേരള സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു.
സിപിഎം കോവളം ഏരിയ കമ്മിറ്റി അംഗം നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവ്.
ബിജെപിയുടെ സംസ്ഥാന നേതാക്കള്‍ മെഡിക്കല്‍ കോളജ് അനുവദിക്കാന്‍ കോഴ വാങ്ങിയതായി ബിജെപി തന്നെ നിയോഗിച്ച അന്വേഷണ സമിതി കണ്ടെത്തുകയായിരുന്നു. വര്‍ക്കല എസ്.ആര്. കോളജ് ഉടമ ആര്. ഷാജിയില്‍നിന്ന് ആര്.എസ്. വിനോദ് 5.60 കോടി രൂപ കൈക്കൂലിയായി പറ്റിയെന്നായിരുന്നു കണ്ടെത്തല്‍.
ബിജെപി നേതാവ് എം.ടി. രമേശിനും കോഴയില്‍ പങ്കുള്ളതായി ഷാജി മൊഴി കൊടുത്തിട്ടുണ്ട്.
കെ.പി. ശ്രീശന്, എ.കെ. നസീര്‍ എന്നിവരുടെ സമിതിയായിരുന്നു ആരോപണം അന്വേഷിച്ചത്. അന്വേഷണ റിപ്പോര്‍ട്ട് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും പാര്‍ട്ടിയുടെ സംസ്ഥാന ചുമതലയുള്ള ആര്. സുഭാഷിനും കൈമാറിയിരുന്നു.
സംഭവം വിവാദമായതോടെ ബിജെപി സഹകരണ സെല്‍ കണ്‍വീനര്‍ ആര്.എസ്. വിനോദിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കി.
കേന്ദ്രസര്‍ക്കാരും ഇക്കാര്യത്തില്‍ അതീവഗൗരവത്തിലാണ്. സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്ന ഈ വിഷയത്തില്‍ ശക്തമായ നടപടി ഉണ്ടാവുമെന്ന് പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത് ഷാ മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്.
COMMENTS