BREAKING NEWS
Search

ഇന്ത്യയുടെ മനസ്സ് ഇപ്പോള്‍ ഇങ്ങനെയാണ്. വാഹനം ഇടിച്ചിട്ടുപോയ യുവ എന്‍ജിനീയര്‍ രക്തത്തില്‍ കുളിച്ചു പിടയുമ്പോള്‍ നാട്ടുകാര്‍ വളഞ്ഞുനിന്നു വീഡിയോ എടുത്തു




ഗുരുതരമായി പരിക്കേറ്റ് റോഡില്‍ വീണ സതീഷ് പ്രഭാകറിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ഓടിക്കൂടിയ ആരും ശ്രമിച്ചില്ല. പകരം അവര്‍ രംഗം ഫോണില്‍ ഉത്സാഹത്തോടെ പകര്‍ത്തുകയായിരുന്നു



പുണെ: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവ എന്‍ജിനീയറെ ആശുപത്രിയില്‍ എത്തിക്കുന്നതിനു പകരം നാട്ടുകാര്‍ വളഞ്ഞുനിന്ന് ദൃശ്യം സെല്‍ഫോണില്‍ പകര്‍ത്തി. യഥാസമയം, ആശുപത്രിയിലെത്തിക്കാതിരുന്നതിനാല്‍ യുവാവ് രക്തം വാര്‍ന്നു മരിച്ചു.

ബുധനാഴ്ച വൈകുന്നേരത്തോടെ ഭോസരിയിലെ ഇന്ദ്രനാനിനഗറിലാണ് സംഭവം. 25 കാരിനായ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ സതീഷ് പ്രഭാകര്‍ മീതെയ്ക്കാണ് ദാരുണ അന്ത്യമുണ്ടായത്.

ഇദ്ദേഹത്തെ ഒരു വാഹനം ഇടിച്ചിട്ട ശേഷം കടന്നുകളയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് റോഡില്‍ വീണ സതീഷ് പ്രഭാകറിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ഓടിക്കൂടിയ ആരും ശ്രമിച്ചില്ല. പകരം അവര്‍ രംഗം ഫോണില്‍ ഉത്സാഹത്തോടെ പകര്‍ത്തുകയായിരുന്നു.

അതുവഴി വന്ന ദന്തഡോക്ടറായ കാര്‍ത്തിക് രാജ്  യുവാവിനെ തന്റെ കാറില്‍ കയറ്റി യശ്വന്ത്‌റാവു ചവാന്‍ മെമ്മോറിയല്‍ ഹോസ്പിറ്റലിലെത്തിച്ചെങ്കിലും യുവാവ് മരിച്ചിരുന്നു.

ഔറംഗബാദുകാരനായ മീതെ മോഷിയില്‍ താമസിക്കുന്നു, ഭോസരിയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായി ജോലി നോക്കുകയായിരുന്നു.

രാവിലെ ആറരയോടെ തന്റെ കഌനിക്കിലേക്കു പോകാന്‍ കാറില്‍ വരികയായിരുന്നു കാര്‍ത്തിക് രാജ്. റോഡില്‍ ജനക്കൂട്ടത്തെ കണ്ട് വാഹനത്തിനു വേഗം കുറച്ചപ്പോഴാണ് യുവാവ് രക്തത്തില്‍ കുളിച്ചു റോഡില്‍ കിടക്കുന്നതു കണ്ടത്. ആരോ മുഖത്ത് ഒരു തുണി കൊണ്ട് മൂടിയിരുന്നു. കാലും കൈയും അടിച്ചു സഹായത്തിനായി ശ്രമിക്കുന്നുണ്ടായിരുന്നു. പക്ഷേ, ഒരാള്‍ പോലും ആ ചെറുപ്പക്കാരനെ സഹായിക്കാന്‍ മുന്നോട്ടു വന്നില്ല. എല്ലാവര്‍ക്കും രംഗം ഫോണില്‍ പകര്‍ത്താനായിരുന്നു താത്പര്യം, അദ്ദേഹം പറഞ്ഞു.

തലയ്ക്ക് ഗുരുതരമായി പരുക്കേറ്റതാണ് മരണകാരണമായത്. മൂക്കിലും ചെവികളിലുമായി രക്തസ്രാവമുണ്ടായിരുന്നു.

ഇടിച്ചിട്ടുപോയ വാഹനത്തെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവര്‍ 02027130003 എന്ന നമ്പറില്‍ അറിയിക്കണമെന്ന് ഭോസരി എംഡിസി പൊലീസ് സ്റ്റേഷനിലെ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ ഭീംറാവു ഷിന്‍ഗദെ അഭ്യര്‍ത്ഥിച്ചു.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ഇന്ത്യയുടെ മനസ്സ് ഇപ്പോള്‍ ഇങ്ങനെയാണ്. വാഹനം ഇടിച്ചിട്ടുപോയ യുവ എന്‍ജിനീയര്‍ രക്തത്തില്‍ കുളിച്ചു പിടയുമ്പോള്‍ നാട്ടുകാര്‍ വളഞ്ഞുനിന്നു വീഡിയോ എടുത്തു