കൊച്ചി : പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ സംശയത്തിന്റെ പേരില്‍ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ച അയല്‍വാസി സാൂബുവിനെ തൂങ്ങിമരിച്ച നലയില്‍ കണ...
കൊച്ചി : പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ സംശയത്തിന്റെ പേരില്‍ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ച അയല്‍വാസി സാൂബുവിനെ തൂങ്ങിമരിച്ച നലയില്‍ കണ്ടെത്തി.
ഇതോടെ, പൊലീസ് വീണ്ടും സാബുവിനെ ചുറ്റിപ്പറ്റി വിശദമായ അന്വേഷണത്തിനു നിര്‍ബന്ധിതമായി. സാബു മരിക്കാനുണ്ടായ കാരണങ്ങളും പൊലീസ് തിരയുന്നുണ്ട്.
സാബു പിന്നാലെ നടന്നു ശല്യം ചെയ്തിരുന്നുവെന്ന് ജിഷയുടെ അമ്മ പൊലീസിന് മൊഴി കൊടുത്തിരുന്നു. തുടര്‍ന്ന് സാബുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തിരുന്നു.
ജിഷയുടെ ശരീരത്ത് കണ്ട പല്ലിന്റെ പാട് ആയിരുന്നു സാബുവിനു വിനയായത്. പല്ലുകള്‍ക്കിടയില്‍ വിടവുള്ള ഒരാളായിരുന്നു ആക്രമണത്തിനു പിന്നിലെന്നു പൊലീസ് നിഗമനത്തിലെത്തിയിരുന്നു. സാബുവിനും പല്ലുകള്‍ക്കിടയില്‍ വിടവുണ്ട്. ഇതുവച്ചാണ് സാബുവിനെ കസ്റ്റഡിയിലെടുത്തത്.
പിന്നീട് അമീര്‍ ഉള് ഇസ്ലാം പിടിയിലായതോടെ സാബുവിനെ സംശയനിഴലില്‍ നിന്നു മാറ്റുകയായിരുന്നു.
ജിഷയുടെ ഘാതകന്റെ ചെരുപ്പ് ആദ്യം കണ്ടെത്തിയതും സാബുവായിരുന്നു. തുടര്‍ന്നാണ് സാബുവിനെ മഹസര്‍ സാക്ഷിയാക്കിയത്.
പല തവണ ചോദ്യം ചെയ്തിട്ടും സാബുവില്‍ നിന്ന് ഒരു തെളിവും കിട്ടാതെ വന്നതോടെ അദ്ദേഹത്തെ വിചാരണയില്‍ നിന്നും പ്രോസിക്യൂഷന് ഒഴിവാക്കിയിരുന്നു.
Vinod, the first suspect in the Jisha murder case, was found dead.
Jisha's mother told the police that Sabu had been harassing her daughter. Sabu was taken into police custody and questioned.
Keywords: Jisha, e police, Sabu, teeth, custody, Amir-ul-Islam , prosecution
COMMENTS