BREAKING NEWS
Search

154 5 ഇന്ത്യന്‍ റണ്‍ മലക്കു മുന്നില്‍ മുട്ടിടിച്ച ലങ്ക ഫോളോ ഓണ്‍ ഭീഷണിയില്‍



ഗാലെ: ഒന്നാം ടെസ്റ്റില്‍ ഇന്ത്യ ഉയര്‍ത്തിയ 600 റണ്‍സെന്ന കൂറ്റന്‍ മലക്കു മുന്നില്‍ പതറുന്ന ശ്രിലങ്ക 154 റണ്‍സ് എടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി.

അത്ഭുതമൊന്നും സംഭവിച്ചില്ലെങ്കില്‍ ലങ്ക ഫോളോ ഓണ്‍ ചെയ്യേണ്ടിവരും.  ഫോളോ ഓണ്‍ ഒഴിവാക്കാന്‍ 247 റണ്‍സ് കൂടിവേണം.

അസേല ഗുണരത്‌നെ പരിക്കേറ്റ് പുറത്തായതോടെ ഫലത്തില്‍ ലങ്കയ്ക്ക് ഇനി നാലു വിക്കറ്റ് മാത്രമാണുള്ളത്.

രണ്ടാം ദിനം സ്റ്റമ്പ് എടുക്കുമ്പോള്‍ അര്‍ധസെഞ്ചുറിയുമായി ക്യാപ്റ്റന്‍ എയ്ഞ്ചലോ മാത്യൂസും (54) ദില്‍രുവാന്‍ പേരരയുമാണ് (8) ക്രീസില്‍. ഉപുല്‍ തരംഗയും (64) എയ്ഞ്ചലോ മാത്യൂസും ചേര്‍ന്നാണ് ലങ്കയെ വന്‍ ദുരന്തത്തില്‍ നിന്നു രക്ഷിച്ചത്.

മുഹമ്മദ് ഷമി രണ്ടു വിക്കറ്റും ഉമേഷ് യാദവും അശ്വിനും ഓരോ വിക്കറ്റും നേടി.


If the miracle does not happen then Sri Lanka will need to follow on in first test against India. They need 247 runs to avoid follow-on.

Captain Angelo Mathews (54) and Dilruvara (8) were at the crease when the second day was stumped. Upul Tharanga (64) and Angelo Mathews saved Sri Lanka from the tragedy.

Keywords:  Sri Lanka, spinner,  India, follow on,  Ravichandran Ashwin ,
Captain Angelo Mathews,  Dilruvara , Umesh Yadav, Ashwin



TAG

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “154 5 ഇന്ത്യന്‍ റണ്‍ മലക്കു മുന്നില്‍ മുട്ടിടിച്ച ലങ്ക ഫോളോ ഓണ്‍ ഭീഷണിയില്‍