തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിന്റെ പേരില്‍ ചട്ടങ്ങള്‍ പാലിക്കാതെ, എംഎല്‍എ ഹോസ്റ്റലില്‍വച്ചു സാമാജികരുടെ മൊഴി പൊലീസ് എടുത്തതി...
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിന്റെ പേരില്‍ ചട്ടങ്ങള്‍ പാലിക്കാതെ, എംഎല്‍എ ഹോസ്റ്റലില്‍വച്ചു സാമാജികരുടെ മൊഴി പൊലീസ് എടുത്തതില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ഭരണപക്ഷത്തെ അംഗമായ മുകേഷ്, പ്രതിപക്ഷ അംഗമായ അന്‍വര്‍ സാദത്ത് എന്നിവരുടെ മൊഴിയാണ് പൊലീസ് രേഖപ്പെടുത്തിയത്.
എംഎല്‍എ ഹോസ്റ്റലില്‍വച്ചു മൊഴിയെടുക്കുന്നതിന് സ്പീക്കറുടെ മൂന്‍കൂര്‍ അനുമതി വാങ്ങേണ്ടതുണ്ട്. പൊലീസ് ഇതു പാലിക്കാതിരുന്നതാണ് സ്പീക്കറെ ക്ഷുഭിതനാക്കിയത്.
ഇക്കാര്യത്തില്‍ ചീഫ് മാഷലിനോട് സ്പീക്കര്‍ റിപ്പോര്‍ട്ട് തേടിരിക്കുകയാണ്. ഡിജിപിയെ സ്പീക്കര്‍ അതൃപ്തി അറിയിക്കുമെന്നറിയുന്നു.
ഇതേസമയം, ഈ കേസുമായി ബന്ധപ്പെട്ട് പ്രതപക്ഷ അംഗമായ പി.ടി. തോമസ് എംഎല്‍എയുടെ മൊഴിയെടുക്കുന്നതു മാറ്റിവച്ചു.
എംഎല്‍എ ഹോസ്റ്റലില്‍വച്ച് മൊഴിയെടുക്കുന്നതിനു സ്പീക്കറുടെ ഓഫീസിന്റെ അനുമതി ലഭിക്കത്തതാണ് കാരണം.
Keywords: P Sreeramakrishnan, Speaker, Kerala Assembly, Kerala Police
COMMENTS