റോയ് പി തോമസ് കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിന് പാരയായത് അദ്ദേഹം തന്നെ എടുത്ത ഒരു സെല്‍ഫിയാണെന്നു പൊലീസ് വൃത്തങ്ങള്‍ വെള...
റോയ് പി തോമസ്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിന് പാരയായത് അദ്ദേഹം തന്നെ എടുത്ത ഒരു സെല്‍ഫിയാണെന്നു പൊലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി.
ജോര്‍ജേട്ടന്‍സ് പൂരം എന്ന സിനിമയുടെ സെറ്റില്‍ പള്‍സര്‍ സുനി എത്തിയ വേളയില്‍ ദിലീപ് എടുത്ത ഒരു സെല്‍ഫിയില്‍ സുനി കടന്നുവന്നിരുന്നു. ഇതില്‍ നിന്നാണ് പൊലീസ് ദിലീപിന് പള്‍സറുമായി ബന്ധമുണ്ടെന്നു തെളിയിക്കാന്‍ തുമ്പു കിട്ടുന്നത്. ഇത് പൊലീസ് ഫലപ്രദമായി വിനിയോഗിക്കുകയായിരുന്നു.
ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ക്കു മുന്നില്‍ ദിലീപിന് ഉത്തരം മുട്ടിപ്പോയെന്നാണ് സൂചന. താന്‍ ജീവിതത്തില്‍ ഒരിക്കലും കണ്ടിട്ടില്ലാത്തയാളാണ് പള്‍സര്‍ സുനിയെന്നായിരുന്നു ദിലീപ് നേരത്തേ പറഞ്ഞിരുന്നത്.
പക്ഷേ, ഈ സെല്‍ഫിയില്‍ സുനി കടന്നുവന്നതോടെ ദിലീപിന് തനിക്കു സുനിയുമായി ബന്ധമുണ്ടെന്നു സമ്മതിക്കേണ്ടിവരികയായിരുന്നു. തുടര്‍ന്ന് പൊലീസിന് ഇരുവരും തമ്മിലുള്ള ബന്ധം സ്ഥാപിക്കാനും കഴിയുകയായിരുന്നു.
Actor Dileep was arrested on Friday for allegedly attacking actress.
Keywords: Dileep, selfie , Pulseer Suni, Georgettans Pooram, police
COMMENTS