ന്യൂഡല്‍ഹി: ഗംഗാ നദിക്കും യമുനാ നദിക്കും വ്യക്തിപദവി നല്‍കിക്കൊണ്ടുള്ള ഉത്തരാഖണ്ഡ് ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. ചീഫ് ജസ...
ന്യൂഡല്‍ഹി: ഗംഗാ നദിക്കും യമുനാ നദിക്കും വ്യക്തിപദവി നല്‍കിക്കൊണ്ടുള്ള ഉത്തരാഖണ്ഡ് ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു.
ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാര്‍, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങിയ ഡിവിഷന് ബഞ്ചാണ് ഹൈക്കോടതി വിധി സ്റ്റേ ചെയ്തത്.
ഇന്ത്യന്‍ ഭരണഘടന പൗരനു നല്കുന്ന എല്ലാ അവകാശങ്ങള്‍ക്കും അധികാരങ്ങള്‍ക്കും ഗംഗ, യമുന നദികള്‍ക്കും അര്‍ഹതയുണ്ടെന്നാണ് ജസ്റ്റിസ് രാജിവ് ശര്‍മ്മയും ജസ്റ്റിസ് അലോക് സിങ്ങും അടങ്ങിയ ഡിവിഷന് ബഞ്ച വിധിച്ചത്.
രണ്ടു നദികളുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനു വേണ്ടിയാണ് വിധിയെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി നിരീക്ഷിച്ചു.
നദികളുടെ രക്ഷിതാക്കളായി നമാമി ഗംഗ പദ്ധതി ഡയറക്ടര്‍, ഉത്തരാഖണ്ഡ് അഡ്വക്കേറ്റ് ജനറല്‍, ചീഫ് സെക്രട്ടറി എന്നിവരെയും കോടതി പ്രഖ്യാപിച്ചു.
വിധിയില്‍ വ്യക്തത ആവശ്യപ്പെട്ട് ഉത്തരാഖണ്ഡ് സര്‍ക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്.
പുണ്യനദിയായ ഗംഗയ്ക്കും യമുനയ്ക്കും മനുഷ്യതുല്യ പദവി നല്‍കുന്നതിന് സര്‍ക്കാര്‍ എതിരായിരുന്നില്ല.
എന്നാല്‍, പശ്ചിമ ബംഗാളിലോ ബിഹാറിലോ ജാര്‍ഖണ്ഡിലോ യുപിയിലോ നദി ഒഴുകിയെത്തുമ്പോള്‍ മലിനമായാല്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ എങ്ങനെയാണ് ഉത്തരവാദിയാവുക എന്നാണ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഉന്നയിച്ചത്.
Summary: The Supreme Court placed a stay on an Uttarakhand High Court order which granted the Ganga and Yamuna rivers the same legal rights as human beings.

COMMENTS