ചിന്നമ്മ പട്ടു ചുരിദാറുമിട്ട് ഷോപ്പിംഗ് ബാഗും പിടിച്ച് ഉലാത്തുന്നു, പരപ്പന ജയിലില്‍, അമ്പരപ്പിക്കുന്ന ദൃശ്യങ്ങളെക്കുറിച്ച് അന്വേഷണം തു...
ചിന്നമ്മ പട്ടു ചുരിദാറുമിട്ട് ഷോപ്പിംഗ് ബാഗും പിടിച്ച് ഉലാത്തുന്നു, പരപ്പന ജയിലില്‍, അമ്പരപ്പിക്കുന്ന ദൃശ്യങ്ങളെക്കുറിച്ച് അന്വേഷണം തുടങ്ങി
ബംഗളൂരു : പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ പട്ടു ചുരിദാറുമിട്ടു വിലസുന്ന എഡിഎംകെ നേതാവ് ശശികലയുടെ വീഡിയോ ദൃശ്യം പുറത്തുവന്നതിനെക്കുറിച്ച് ഉന്നത തല അന്വേഷണം ആരംഭിച്ചു.
ജയില്‍ വകുപ്പും കര്‍ണാടക പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗവും വെവ്വേറെയാണ് അന്വേഷണം നടത്തുന്നത്.
ഷോപ്പിംഗ് ബാഗും പിടിച്ച് ജയില്‍ ഇടനാഴിയിലൂടെ ഉലാത്തുന്ന ശശികലയുടെ വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ശശികലയുടെ അടുത്ത് ജയില്‍ ഉദ്യോഗസ്ഥരെയും കാണാം.
തവിട്ട് സല്‍വാര്‍ കമീസ് ധരിച്ചിരുന്ന ശശികല നടരാജന് മറ്റൊരു വനിതയുമായി സംസാരിച്ചു നില്ക്കുന്നതും കാണാം.
രണ്ടു കോടി രൂപ കൈപ്പറ്റി ശശികലയ്ക്കു ജയിലില്‍ പ്രത്യേക സൗകര്യങ്ങള്‍ കൊടുക്കുന്നതായി ജയില്‍ ഡി ഐ ജിയായിരുന്ന രൂപ കണ്ടെത്തിയിരുന്നു. ഇവര്‍ നല്കിയ റിപ്പോര്‍ട്ട് വന്‍ കോളിളക്കത്തിനടയാക്കി. റിപ്പോര്‍ട്ട് ജയില്‍ വകുപ്പ് തലവന്‍ തള്ളിക്കളഞ്ഞെങ്കിലും രൂപ വാദത്തില്‍ ഉറച്ചുനിന്നു.
ഇപ്പോള്‍ രൂപയെ ട്രാഫിക് വിഭാഗത്തിലേക്കു സ്ഥലം മാറ്റിയിരിക്കുകയാണ്. ഇതിനിടയിലാണ് ഒരു കന്നഡ ചാനല്‍ ഈ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
ഇതിനിടെ, വിവാദം ശക്തമായതോടെ ശശികലയ്ക്കു കൊടുക്കുന്ന വി ഐപി പരിഗണന അവസാനിപ്പിക്കാന്‍ ജയില്‍ അധികൃതര്‍ക്ക് ഉന്നതങ്ങളില്‍ നിന്നു നിര്‍ദ്ദേശം വന്നിട്ടുണ്ട്.
ജയിലിലെ അഞ്ചു സെല്ലുകളാണ് ആളെ ഒഴിപ്പിച്ച് ശശികലയ്ക്കായി മാറ്റയിരിക്കുന്നത്. ശശികലയ്ക്കു ഭക്ഷണം പാകം ചെയ്യുന്നതും വേറേയാണ്. അവര്‍ക്ക് തടവുകാരെ തന്നെ പരിചാരകരായും നിയോഗിച്ചിട്ടുണ്ട്. പ്രത്യേക കിടക്കയും തലയണയുമെല്ലാം ചിന്നമ്മയ്ക്കു വേണ്ടി റെഡിയായിരുന്നു.
Keywords: ADMK leader , silk Churidar , Central Prison of Parappana Agrahara, investigation, Karnataka Police, salwar , woman, proposal, Chinnamma
COMMENTS