BREAKING NEWS
Search

തിരുവന്തപുരത്ത് വിലാപയാത്രയ്ക്കിടെ വ്യാപക സംഘര്‍ഷം, പത്തനംതിട്ടയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു



  • കൊല്ലപ്പെട്ട ആര്‍എസ്എസ് കാര്യവാഹക് രാജേഷ്‌



തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്തു വെട്ടേറ്റുമരിച്ച ആര്‍എസ്എസ് കാര്യവാഹക് രാജേഷിന്റെ മൃതദേഹവും കൊണ്ടുള്ള വിലാപയാത്രക്കിടെ വ്യാപക സംഘര്‍ഷം.

യൂണിവേഴ്‌സിറ്റി കോളജിനു സമീപത്തും ഫൈന്‍ ആര്‍ട്‌സ് കോളജ് പരിസരത്തുമാണ് ഏറ്റവുമധികം കല്ലേറുണ്ടായത്. യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് സെന്ററിനു നേരെയും എന്‍ജിഒ യൂണിയന്‍ സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെയും ബിജെപി പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. കല്ലേറില്‍ ഒരു പോലീസുകാരന് പരിക്കേല്‍ക്കുകയും ചെയ്തു.

വിലാപയാത്രയില്‍ പങ്കെടുത്തവര്‍ യൂണിവേഴ്‌സിറ്റി കോളജിനുള്ളില്‍ അതിക്രമിച്ചു കടന്ന് ഇവിടെയുണ്ടായിരുന്ന വിദ്യാര്‍ഥികളെ കൈയേറ്റം ചെയ്തു. തുടര്‍ന്ന് എസ്എഫ്‌ഐക്കാരായ വിദ്യാര്‍ഥികളും പുറത്തു നിന്നെത്തിയവരും തമ്മില്‍ സംഘര്‍ഷമുണ്ടായി.

കോളജ് വളപ്പിനുള്ളില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കുകള്‍ പുറത്തു നിന്നെത്തിയവര്‍ തകര്‍ത്തു.  അരമണിക്കൂറോളം കോളജിനു മുന്നില്‍ ഇരു വിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടലും കല്ലേറുമുണ്ടായി. പൊലീസ് സ്ഥലത്തെത്തിയതോടെയാണ് ഇരുവിഭാഗവും പിന്മാറിയത്.

കോളജിനു പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂട്ടര്‍ വിദ്യാര്‍ഥികള്‍ കത്തിച്ചു. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണക്കുകയും പൊലീസെത്തി കത്തിനശിച്ച സ്‌കൂട്ടര്‍ നീക്കം ചെയ്യുകയും ചെയ്തു.

ശ്രീകാര്യം മുതല്‍ തൈക്കാട് വരെ ഇടതുസംഘടനകളുടെ കൊടിമരങ്ങളും കൊടിതോരണങ്ങളും വ്യാപകമായി നശിപ്പിച്ചു.

സിപിഎം തൈക്കാട് ലോക്കല്‍ കമ്മിറ്റി ഓഫീസും ആക്രമിച്ചു.

ഇതിനിടെ, പത്തനംതിട്ടയിലും രൂക്ഷമായ സംഘര്‍ഷം നടക്കുകയാണ്. ഇവിടെ ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റിട്ടുണ്ട്. കടയ്ക്കാട് മേലുട്ടില്‍ വീട്ടില്‍ അജിത്തിനാണ് വെട്ടേറ്റത്. തലയ്ക്ക് വെട്ടേറ്റ അജിത്തിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആശാരി കണ്ണന്‍ എന്നയാളെ ഈ സംഭവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.









vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ തിരുവന്തപുരത്ത് വിലാപയാത്രയ്ക്കിടെ വ്യാപക സംഘര്‍ഷം, പത്തനംതിട്ടയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു