കൊച്ചി: നടിയെ കാറിലിട്ടു പീഡിപ്പിച്ച കേസിലെ പ്രതി സുനില്‍കുമാറിന്റെ (പള്‍സര്‍ സുനി) അമ്മയുടെ ബാങ്ക് അക്കൗണ്ടുകളില്‍ പൊലീസ് നടത്തിയ പരി...
കൊച്ചി: നടിയെ കാറിലിട്ടു പീഡിപ്പിച്ച കേസിലെ പ്രതി സുനില്‍കുമാറിന്റെ (പള്‍സര്‍ സുനി) അമ്മയുടെ ബാങ്ക് അക്കൗണ്ടുകളില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ അക്കൗണ്ടില്‍ 50,000 രൂപ നിക്ഷേപിച്ചതായി കണ്ടെത്തി.
ഇതിനെ തുടര്‍ന്ന് അമ്മയുടെ മൊഴിയെടുത്തു. തനിക്ക് ചിട്ടിയില്നിന്നു ലഭിച്ച പണമാണ് അക്കൗണ്ടില്‍ നിക്ഷേപിച്ചതെന്നാണ് അമ്മ പൊലീസിനു മൊഴി കൊടുത്തിരിക്കുന്നത്.
സുനിയുടെ ബന്ധുകളുടെ അക്കൗണ്ടുകളും പരിശോധിക്കും. പണം ആവശ്യമുണ്ടെന്ന് ജലില്നിന്ന് ദിലീപിനെഴുതിയ കത്തില്‍ സുനി പറഞ്ഞിരുന്നു.
ഈ കത്തിനു പിന്നാലെയാണ് അമ്മയുടെ അക്കൗണ്ടില്‍ പണം വന്നിരിക്കുന്നത്. ഇതുകൊണ്ടു തന്നെ ചിട്ടി പിടിച്ചിട്ടുണ്ടോ എന്നതുള്‍പ്പെടെ കാര്യങ്ങള്‍ പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്.
Keywords: Investigation, bank accounts, Pulsar Suni, mother , Sunil Kumar, Amma , Chitty, Dileep, money
COMMENTS