കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കാവ്യ മാധാവന്റെ വീട്ടില്‍ പൊലീസ് പരിശോധനയ്ക്കെത്തി. ശനിയാഴ്ച വൈകിട്ട് മൂന്നരയ്ക്കും അഞ്ചിനും ഇടയ്ക്...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കാവ്യ മാധാവന്റെ വീട്ടില്‍ പൊലീസ് പരിശോധനയ്ക്കെത്തി. ശനിയാഴ്ച വൈകിട്ട് മൂന്നരയ്ക്കും അഞ്ചിനും ഇടയ്ക്കാണ് പൊലീസ് വെണ്ണലയിലെ വില്ലയില്‍ എത്തിയത്. വനിത പൊലീസ് ഉള്‍പ്പടെയുള്ള സംഘം വില്ലയില്‍ ആളില്ലാത്തതിനാല്‍ മടങ്ങിപ്പോവുകയായിരുന്നു.
വെള്ളിയാഴ്ച കാവ്യയുടെ ഉടമസ്ഥതയിലുള്ള കാക്കനാട്ടെ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനത്തില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങളും പണമിടപാടുകള്‍ സംബന്ധിച്ച വിവരങ്ങളും കമ്പ്യൂട്ടറിലെ വിവരങ്ങളുമാണ് പൊലീസ് പ്രധാനമായും പരിശോധിച്ചത്. പരിശോധനയ്ക്കായി സിസിടിവി ദൃശ്യങ്ങള്‍ സിഡിറ്റില്‍ അയയ്ക്കും.
ജയിലില്‍ നിന്ന് സുനി ദിലീപിന് അയച്ചതായി പറയുന്ന കത്തില്‍ കാക്കനാട്ടെ സ്ഥാപനത്തെ കുറിച്ച് പരാമര്‍ശമുണ്ട്. മാത്രമല്ല, കത്തില്‍ സാമ്പത്തിക ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്. കത്തില്‍ കടയുടെ പേരെടുത്തു പറയുന്നില്ല. സുനിയുടെ സഹതവുകാരന്റെ മൊഴിയിലും കടയെപ്പറ്റി പരാമര്‍ശമുണ്ട്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് പതിനൊന്നു മണിയോടെ വളരെ രഹസ്യമായി ഷോപ്പിലെത്തിയ പൊലീസ് രണ്ടു മണി വരെ പരിശോധന നടത്തി. അന്വേഷണ സംഘത്തിലെ സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പരിശോധനയ്ക്ക് എത്തിയത്.
നടിയെ ആക്രമിച്ചതിന്റെ പിറ്റേ ദിവസം ഒളിവില്‍ പോകുന്നതിനു മുമ്പ് കാക്കനാട്ടെ കടയില്‍ എത്തിയതായാണ് സുനിയുടെ കത്തിലും സഹതടവുകാരന്റെ മൊഴിയിലുമുള്ളത്.
Tags: KavyaMadhavan, Actress, Molestation, Police, Raid, Kerala, Case

COMMENTS