സ്വന്തം ലേഖകന്‍ കൊച്ചി: നടിയെ ഓടുന്ന കാറിലിട്ടു ക്രൂരമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് നടിയുടെ വിവാഹം മുടക്കുകയാ...
സ്വന്തം ലേഖകന്‍
കൊച്ചി: നടിയെ ഓടുന്ന കാറിലിട്ടു ക്രൂരമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് നടിയുടെ വിവാഹം മുടക്കുകയായിരുന്നു പ്രധാന ലക്ഷ്യങ്ങളിലൊന്നെന്നു പൊലീസിനു വ്യക്തമായി.നടിയുടെ പ്രതിശ്രുത വരന് അണിയിച്ച വിവാഹമോതിരം രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തുമ്പോള്‍ വ്യക്തമായി പതിയണമെന്ന് ക്വട്ടേഷന്‍ കൊടുത്തവര്‍ പ്രത്യേകം പറഞ്ഞിരുന്നുവെന്ന് സുനി ചോദ്യം ചെയ്യല്‍ വേളയില്‍ പറഞ്ഞിരുന്നു.
നടിയെ ക്രൂരമായ ശാരീരിക പീഡനത്തിന് ഇരയാക്കുമ്പോള്‍ നടി ചിരിക്കണമെന്നും ആ വേളയില്‍ വിവാഹമോതിരം പതിയണമെന്നുമാണ് ക്വട്ടേഷനില്‍ പ്രത്യേകം നിര്‍ദ്ദേശിച്ചിരുന്നത്. ഇത് നടിയുടെ വിവാഹം മുടക്കുക എന്ന ലക്ഷ്യത്തിലായിരിക്കാമെന്നാണ് പൊലീസ് കരുതുന്നത്.
എന്നാല്‍, വാഹനം ഓടുന്നതിനിടെ ചിത്രീകരിച്ച രംഗങ്ങളായതുകൊണ്ടും നടി ക്രൂരമായ പീഡനത്തില്‍ ഭചകിതയായി കരയുന്നതുകൊണ്ടും പ്രതികള്‍ ഉദ്ദേശിച്ചകാര്യം അതുപോലെ നടന്നുകിട്ടിയില്ല.
ഈ രംഗങ്ങള്‍ നടിയുടെ പ്രതിശ്രുത വരനെ കാട്ടി വിവാഹം മുടക്കുന്നതിനൊപ്പം നടിയെ ബ്ളാക് മെയില്‍ ചെയ്യുകയും ലക്ഷ്യമായിരുന്നത്രേ. നടിയുമായുള്ള സാമ്പത്തിക ഇടപാടുകള്‍ തീര്‍ക്കുന്നതിനും ഈ രംഗങ്ങള്‍ ഉപയോഗപ്പെടുത്താമെന്നു ക്വട്ടേഷന്‍ കൊടുത്തവര്‍ കരുതിയിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം.
എന്നാല്‍, ക്വട്ടേഷന്‍ കൊടുത്തവരെയും വെല്ലുന്ന ബുദ്ധിയാണ് പള്‍സര്‍ സുനി പ്രയോഗിച്ചത്. ദൃശ്യങ്ങള്‍ എത്തേണ്ടിടത്ത് എത്തിക്കുന്നതിനൊപ്പം തന്നെ ഇതിന്റെ ഒരു കോപ്പി സുനി കരുതിവച്ചു. ഇത് നടിയെ നേരിട്ടു ഭീഷണിപ്പെടുത്തി പണം തട്ടുന്നതിനു ലക്ഷ്യമിട്ടായിരുന്നു.
ഇതെല്ലാം പൊലീസ് കേസായതോടെ പൊളിയുകയായിരുന്നു. എങ്കിലും ഈ ദൃശ്യങ്ങള്‍ മറ്റാരുടെയെങ്കിലും കൈയിലെത്തി ഏതെങ്കിലും തരത്തില്‍ ഭാവിയില്‍ ലീക്കായി പുറത്തുവരുമോ എന്ന ആശങ്കയും പൊലീസിനുണ്ട്.
Keywords: Suni, video footage , fiancee, Pulsar Suni , Jail, Kerala Police
COMMENTS