Search

2011ല്‍ പള്‍സര്‍ സുനി ലക്ഷ്യമിട്ടത് യുവനടിയെ, കുടുങ്ങിയത് മറ്റൊരു നടി, പൊലീസ് അതിവേഗത്തില്‍, ഒരു പ്രതി പിടിയില്‍
സംഘം തട്ടിക്കൊണ്ടുപോയത് പ്രമുഖ നിര്‍മാതാവിന്റെ ഭാര്യയായ നടിയെയാണ്. എന്നാല്‍, ഇവര്‍ ഉന്നമിട്ടത് സംവിധായകന്റെ ഭാര്യയായ യുവ നടിയേയും

സ്വന്തം ലേഖകന്‍

കൊച്ചി: പള്‍സര്‍ സുനിയുടെ 2011ലെ ക്വട്ടേഷന്‍ അന്വേഷിക്കുന്ന പൊലീസ് സംഘം അതിവേഗത്തില്‍. കോതമംഗലത്തുനിന്ന് സഘത്തിലെ ഒരു അംഗത്തെ എറണാകുളം സെന്‍ട്രല്‍ പൊലീസ് പിടികൂടി.

മൊത്തം നാലുപേരാണ് സംഘത്തിലുണ്ടായിരുന്നത്. സുനിയായിരുന്നു സൂത്രധാരന്‍.
അന്നത്തെ ക്വട്ടേഷന്‍ പരിപാടിതുടക്കത്തില്‍ തന്നെ പാളിപ്പോവുകയായിരുന്നു.

സംഘം തട്ടിക്കൊണ്ടുപോയത് പ്രമുഖ നിര്‍മാതാവിന്റെ ഭാര്യയായ നടിയെയാണ്. എന്നാല്‍, ഇവര്‍ ഉന്നമിട്ടത് സംവിധായകന്റെ ഭാര്യയായ യുവ നടിയേയും.

നിര്‍മാതാവ് ജോണി സാഗരിക നിര്‍മിക്കുന്ന ചിത്രത്തിലേക്ക് കുറഞ്ഞ നിരക്കില്‍ എറണാകുളത്തെ പ്രമുഖ ഹോട്ടല്‍ ഏര്‍പ്പെടുത്തിക്കൊടുക്കാമെന്ന് പള്‍സര്‍ സുനി കരാര്‍ പിടിക്കുകയായിരുന്നു. ഇവിടേക്ക് താരങ്ങളെ കൊണ്ടുവരുന്നതും പോകുന്നതും സുനി കരാറായി ഏറ്റു.

അപ്പോഴും സുനിയുടെ ലാഭം യുവനിടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ദൃശ്യങ്ങള്‍ പകര്‍ത്തിക്കൊടുത്താല്‍ കിട്ടുന്ന ലക്ഷങ്ങളായിരുന്നു. ഈ പദ്ധതി ആസൂത്രണം ചെയ്യപ്പെട്ടതുപോലെ നടക്കാതെ പോയതാണ് അന്ന് സുനി രക്ഷപ്പെടാന്‍ കാരണം.

യുവ നടിയും കുടുങ്ങിപ്പോയ നടിയും എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നു കയറുമെന്നാണ് കരുതിയത്. എന്നാല്‍, യുവ നടി സമയത്ത് എത്തിയില്ല. ഇതോടെ പദ്ധതിയാകെ താളംതെറ്റി.

നടിയുടെ സഹായിയെ കുമ്പളത്തെ ആശുപത്രിയില്‍ ഇറക്കേണ്ടതുണ്ടായിരുന്നു. ഇവരെ ഇറക്കിയ ശേഷം നടിയുമായി സംഘം നഗരത്തില്‍ ചുറ്റിത്തിരിയുകയായിരുന്നു.

പള്‍സര്‍ സുനി വാഹനത്തിലില്ലായിരുന്നു. പ്രതീക്ഷിച്ച നടി വരാതിരുന്നതോടെ ആശയക്കുഴപ്പത്തിലായ സംഘം സുനിയില്‍ നിന്നു വ്യക്തമായ നിര്‍ദ്ദേശം കിട്ടാത്തതിനാല്‍ നടിയെയും കൊണ്ട് നഗരത്തില്‍ ചുറ്റിത്തിരിയുകയായിരുന്നു.

വണ്ടി ദിശമാറി പോകുന്നതും വണ്ടിയിലുണ്ടായിരുന്നവരുടെ പെരുമാറ്റത്തിലെ പന്തികേടും കണ്ട് നടി ഉടന്‍ തന്നെ ഭര്‍ത്താവിനെ വിളിക്കുകയായിരുന്നു. ഭര്‍ത്താവ് ജോണി സാഗരികയെ വിളിച്ചു. ജോണി സാഗരിക ഉടന്‍ പള്‍സര്‍ സുനിയെ വിളിച്ചു.

പകച്ചുപോയ ജോണി സാഗരിക കരാറെടുത്ത പള്‍സര്‍ സുനിയെയും കൂട്ടി നടി എത്തുമെന്നു പറഞ്ഞ ഹോട്ടലിലേക്കു പോയി. നടി അവിടെയെത്തിയിട്ടില്ലെന്ന് അറിഞ്ഞു പൊലീസില്‍ പരാതിപ്പെടാന്‍ തുടങ്ങുമ്പോള്‍ സുനി ഒന്നുകൂടി വിളിക്കാനെന്നു പറഞ്ഞ് പുറത്തേയ്ക്കു പോയി.

അല്പം കഴിഞ്ഞപ്പോള്‍ നടിയെ ഹോട്ടലില്‍ കൊണ്ടിറക്കി വാഹനത്തിലുണ്ടായിരുന്ന രണ്ടു പേരും മുങ്ങി. പ്രശ്‌നം തണുപ്പിക്കാന്‍ സുനി ശ്രമിച്ചെങ്കിലും ജോണി സാഗരിക വഴങ്ങിയില്ല. പിറ്റേന്നു തന്നെ സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്കി.

പരാതി കൊടുക്കാന്‍ പോയപ്പോള്‍ വാഹനം ഓടിച്ചത് പള്‍സര്‍ സുനിയാണ്. എസ് ഐയെ കണ്ടതോടെ ഇയാള്‍ കാറുപേക്ഷിച്ചു മുങ്ങി. അന്ന് നടി പരാതിപ്പെടാന്‍ തയ്യാറാകാതിരുന്നതിനാല്‍ കേസ് മുന്നോട്ടു പോയില്ല.


The police team investigating Pulsar Suni's 2011 quotation is speeding up. Ernakulam Central police have seized a member of the gang from Kothamangalam.

There were four in the group. Suni was the mastermind.
At the time of the quotation program, Suni was not in the vehicle.

Keywords: The gang, wife , director's wife,
Pulsaur Sun, Johny Sagarika , Ernakulam, sexually abusing , young lady, South Railway Station


vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “2011ല്‍ പള്‍സര്‍ സുനി ലക്ഷ്യമിട്ടത് യുവനടിയെ, കുടുങ്ങിയത് മറ്റൊരു നടി, പൊലീസ് അതിവേഗത്തില്‍, ഒരു പ്രതി പിടിയില്‍