സ്വന്തം ലേഖകന്‍ കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ മലപോലെ വന്നത് എലി പോലെ പോവുകയാണെന്നു സംശയം ബലപ്പെടുന്നു. കാര്യമായ ഗൂഢാലോചനയൊന്നു ...
സ്വന്തം ലേഖകന്‍
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ മലപോലെ വന്നത് എലി പോലെ പോവുകയാണെന്നു സംശയം ബലപ്പെടുന്നു. കാര്യമായ ഗൂഢാലോചനയൊന്നു നടന്നിട്ടില്ലെന്ന തരത്തിലാണ് രണ്ടു ദിവസമായി പൊലീസ് കേന്ദ്രങ്ങളില്‍ നിന്നു പുറത്തു വന്നുകൊണ്ടിരിക്കുന്നത്.ജിഷ വധക്കേസും കലാഭവന്‍ മണിയുടെ മരണവുമൊക്കെ അന്വേഷിച്ച് ഒരു വഴിക്കാക്കിയ അതേരീതിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണവും പോവുകയാണോ എന്ന സംശയമാണ് ബലപ്പെട്ടുകൊണ്ടിരിക്കുന്നത്.
അഞ്ചു ദിവസം പള്‍സര്‍ സുനിയെ കസ്റ്റഡിയില്‍ കിട്ടിയ പൊലീസ് ഇനിയെന്തു നീക്കം നടത്തുന്നുവെന്നതാണ് പ്രധാനം. അതുപോലെ കുപ്രസിദ്ധമായ കേസുകള്‍ ഏറ്റെടുക്കാറുള്ള അഡ്വ. ബിഎ ആളൂര്‍ സുനിയുടെ അഭിഭാഷകനായെത്തുകയും ചെയ്തതോടെ കഥയാകെ മാറിമറിയുന്നുവെന്നാണ് സംശയം.
താന്‍ ജയിലില്‍ നിന്ന് നടന് ദിലീപിനെ വിളിച്ചിട്ടില്ലെന്നും സംവിധായകന് നാദിര്‍ഷായേയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയേയുമാണ് വിളിച്ചതെന്നും സുനി പുതിയ മൊഴി കൊടുത്തിട്ടുണ്ട്. ഇതിനിടെ, പരസ്പരവിരുദ്ധമായാണ് സുനി മൊഴി നല്‍കുന്നതെന്നും സൂചനയുണ്ട്.
ഇതിനകം തന്നെ സുനി കൊടുത്ത മൊഴി ഗൂഢാലോചനയിലേക്കു വെളിച്ചംവീശാന്‍ പോന്നതാണ്. പണത്തിനായാണ് നാലു വട്ടം നാദിര്‍ഷായേയും അപ്പുണ്ണിയേയും വിളിച്ചതെന്നാണ് സുനി പറയുന്നത്. ഇതോടെ, എന്തു കാര്യത്തിനാണ് പണം ചാദിച്ചതെന്ന ഉത്തരം ബാക്കിയാവുന്നു. ഇതു പൂരിപ്പിക്കുന്നതോടെ കേസിനു വ്യക്തമായ തെളിവാകും.
അപ്പുണ്ണിയെ ആദ്യം വിളിച്ചത് മൊബൈല്‍ ഫോണില്നിന്നല്ലെന്നാണ് സുനി പറയുന്നത്. ഇരുവരുടെയും സാന്നിധ്യത്തില്‍ സുനിയെ ചോദ്യം ചെയ്യുന്നതിനെക്കുറിച്ചും പൊലീസ് ആലോചിക്കുന്നുണ്ട്.
സംഭവത്തിനു പിന്നില്‍ വമ്പന്‍ സ്രാവുകളുണ്ടെന്നും വഴിയേ ഇതു വെളിപ്പെടുത്തുമെന്നും കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകും വഴി സുനി മാധ്യമപ്രവര്‍ത്തകരോടു വിളിച്ചുപറഞ്ഞിരുന്നു.
കേസില്‍ അറസ്റ്റിലായപ്പോള്‍ സുനിയെ എട്ടു ദിവസമാണ് പൊലീസ് കസ്റ്റഡിയില്‍ കിട്ടിയത്. അന്നു കാര്യമായ ഒരു തുമ്പുമുണ്ടാക്കാന്‍ അന്വേഷണ സംഘത്തിനു കഴിഞ്ഞിരുന്നില്ല.
കാക്കനാട്ടെ ജില്ലാ ജയിലില്‍ സെല്‍ ഫോണ്‍ ഒളിച്ചുകടത്തി പുറത്തുള്ളവരുമായി സംസാരിച്ച കേസിലാണ് ഇപ്പോള്‍ സുനിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നത്.
Keywords: actress, attack, polic, conspiracy, Jisha murder , Kalabhavan Mani, BA Alur, Dileep, jail , director Nadir Shah, Apunni, Sun, Kakkanad, district jail
COMMENTS