BREAKING NEWS
Search

പള്‍സര്‍ സുനി അടൂരിന്റെ സെറ്റിലും എത്തി, പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു, സാങ്കേതിക വിദഗ്ദ്ധരുടെ മൊഴിയെടുക്കും





സ്വന്തം ലേഖകന്‍

തിരുവനന്തപുരം : ദിലീപിന്റെ ഒപ്പം നിഴല്‍ പോലെ ഉണ്ടായിരുന്ന പള്‍സര്‍ സുനി എന്ന സുനില്‍ കുമാര്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സിനിമയുടെ സെറ്റില്‍ വരെ എത്തിയിരുന്നു.

കാവ്യാ മാധവനെയും ദിലീപിനെയും നായികാനായകന്മാരാക്കി അടൂര്‍ സംവിധാനം ചെയ്ത പിന്നെയും എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സൈറ്റില്‍ പള്‍സര്‍ സുനി പല തവണ വന്നിരുന്നുവെന്ന് ഈ ചിത്രത്തിലെ സാങ്കേതിക വിദഗ്ദ്ധര്‍ പറയുന്നു.

കൊല്ലം തേവലക്കരയിലെ ഷൂട്ടിംഗ് സൈറ്റിലാണ് പള്‍സര്‍ സുനി പതിവായി എത്തിയിരുന്നത്. കഴിഞ്ഞ വര്‍ഷമാണ് ചിത്രം പുറത്തിറങ്ങിയത്.

ഇവിടെ അയല്‍ വീട്ടുകാര്‍ക്കു പോലും സുനിയെ ഓര്‍മയുണ്ട്. സുനിക്കുട്ടന്‍ എന്നായിരുന്നു സെറ്റില്‍ അറിയാവുന്നവരൊക്കെ ഇയാളെ വിളിച്ചിരുന്നത്. സുനിക്കുട്ടന്‍ എല്ലാവരോടും നല്ല പെരുമാറ്റമായിരുന്നുവെന്ന് അയല്‍ വാസികളും പറയുന്നു.



അന്നു കാവ്യയുമായും പള്‍സര്‍ സുനി സൗഹൃദത്തോടെ ഇടപെട്ടിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

ഈ വിവരങ്ങള്‍ കിട്ടിയതിനെ തുടര്‍ന്ന് പൊലീസ് ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷന്‍ പ്രദേശത്ത് കഴിഞ്ഞ ദിവസം പോയി. ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയില്‍ എടുത്ത ഏതെങ്കിലും ഫോട്ടോയില്‍ സുനി ഉണ്ടോ എന്നും തിരയുന്നുണ്ട്.

ചിത്രത്തിന്റെ സാങ്കേതിക വിദഗ്ദ്ധരോടെ പൊലീസ് മൊഴിയെടുത്തേക്കും.

എന്നാല്‍, ദിലീപിനെ കഴിഞ്ഞ ദിവസം അടൂര്‍ പരോക്ഷമായി ന്യായീകരിച്ചു സംസാരിച്ചിരുന്നത് ഏറെ വിവാദത്തിനിടയാക്കിയിരുന്നു. താനറിയുന്ന ദിലീപ് ഇത്രയും ക്രൂരതകള്‍ ചെയ്യുമെന്നു കരുതുന്നില്ലെന്നും അടൂര്‍ പറഞ്ഞിരുന്നു.

പള്‍സര്‍ സുനിയുമായൊന്നും ഇടപെടാന്‍ ഒരു സാദ്ധ്യതയുമില്ലാത്തതിനാല്‍ വിശ്രുത ചലച്ചിത്രകാരനോട് പൊലീസ് ഇക്കാര്യത്തില്‍ സംസാരിക്കാനിടയില്ലെന്നാണ് അറിയുന്നത്.

Keywords: Adoor Gopalakrishnan, Pulsar Suni, Dileep, Kavya Madhavan, Pinneyum



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ പള്‍സര്‍ സുനി അടൂരിന്റെ സെറ്റിലും എത്തി, പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു, സാങ്കേതിക വിദഗ്ദ്ധരുടെ മൊഴിയെടുക്കും