കൊച്ചി: എസ്എഫ്ഐ പ്രവര്‍ത്തകര്‍ കസേര കത്തിച്ച പ്രിന്‍സിപ്പല്‍ കെ.എല്‍. ബീനയെ മഹാരാജാസ് കോളജില്‍ നിന്ന് തലശേരി ബ്രണ്ണന്‍ കോളജിലേക്കു സ...
കൊച്ചി: എസ്എഫ്ഐ പ്രവര്‍ത്തകര്‍ കസേര കത്തിച്ച പ്രിന്‍സിപ്പല്‍ കെ.എല്‍. ബീനയെ മഹാരാജാസ് കോളജില്‍ നിന്ന് തലശേരി ബ്രണ്ണന്‍ കോളജിലേക്കു സ്ഥലം മാറ്റി.
കൊടുവള്ളി കോളേജില്‍നിന്ന് ഡോ. പി.എസ്. അജിതയെ പുതിയ പ്രിന്‍സിപ്പലായി മഹാരാജാസിലേക്കു നിയമിച്ചു.
മഹാരാജാസില്‍ കെ.എല്‍. ബീന കൈക്കൊണ്ട ശക്തമായ നിലപാടുകള്‍ വന്ഡ സംഘര്‍ഷത്തിനു തന്നെ കാരണമായിരുന്നു. ഇതിന്റെ തുടര്‍ച്ചയായിരുന്നു അവരുടെ കസേര കത്തിച്ച സംഭവം.
പെണ്‍കുട്ടികള്‍ കോളേജില്‍ വരുന്നത് ആണുങ്ങളുടെ ചൂടുപറ്റാനാണെന്ന് ബീന പറഞ്ഞത് ഏറെ വിവാദത്തിനിടയാക്കിയിരുന്നു.
കുറച്ചുനാല്‍ മുന്‍പ് കോളജ് ഹോസ്റ്റലില്‍നിന്ന് പൊലീസിനെ ഉപയോഗിച്ച് മാരകായുധങ്ങള്‍ പിടിച്ചെടുപ്പിതും ഏറെ വിവാദമായിരുന്നു. ഇതു സര്‍ക്കാരിനും തലവേദനയായി. മുഖ്യമന്ത്രി സഭയില്‍ ഈ സംഭവത്തിന് മറുപടി പറയേണ്ടിവന്നു.
ഈ സംഭവങ്ങളോടെയാണ് കെഎല്‍ ബീനയെ സ്ഥലം മാറ്റാന്‍ തീരുമാനിച്ചത്. കൊച്ചിയില്‍ നിന്ന് അവരെ കൊണ്ടിടുന്നത് മാര്‍ക്സിസ്റ്റു കോട്ടയായ തലശ്ശേരിയിലാണ്.
Principal KL Beena has been transferred to Maharaja's college to Thalassery Brennen College.
From Koduvally College PS Ajitha is appointed as new Principal to Maharajas.
Keywords: Principal KL Beena, Maharaja's college, Thalassery Brennen College, Koduvally College, PS Ajitha , chair burning
COMMENTS