പതിനാല്, പതിനഞ്ച് വയസുകാരായ ആണ്‍കുട്ടികളെയാണ് കണ്ണൂര്‍ കൊട്ടിയൂര്‍ സ്വദേശിയായ ഫാ. സജി ജോസഫ് പീഡിപ്പിച്ചത്. ചൈല്‍ഡ് ലൈനിന് ലഭിച്ച പരാതി...
പതിനാല്, പതിനഞ്ച് വയസുകാരായ ആണ്‍കുട്ടികളെയാണ് കണ്ണൂര്‍ കൊട്ടിയൂര്‍ സ്വദേശിയായ ഫാ. സജി ജോസഫ് പീഡിപ്പിച്ചത്. ചൈല്‍ഡ് ലൈനിന് ലഭിച്ച പരാതിയെ തുടര്‍ന്ന് കുട്ടികളുടെ മൊഴി രേഖപ്പെടുത്തുകയായിരുന്നു
കല്‍പ്പറ്റ: വയനാട്ടിലെ ബാലഭവനിലെ ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിരയാക്കിയ വൈദികന് ഫാ. സജി ജോസഫ് (45) റിമാന്‍ഡില്‍.
പതിനാല്, പതിനഞ്ച് വയസുകാരായ ആണ്‍കുട്ടികളെയാണ് കണ്ണൂര്‍ കൊട്ടിയൂര്‍ സ്വദേശിയായ ഫാ. സജി ജോസഫ് പീഡിപ്പിച്ചത്.
കല്‍പ്പറ്റ ഡിവൈ എസ്പി മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മംഗലാപുരത്തുള്ള ബന്ധുവിന്റെ വീട്ടില്‍ ഒളിച്ചു കഴിഞ്ഞിരുന്ന വൈദികനെ പിടികൂടിയത്.
ഫാ. സജി ജോസഫ് താമരശേരി കുണ്ടുതോടാണ് ഇപ്പോള്‍ താമസം. ഒളിവില്‍ കഴിയുന്നതിനിടയില്‍ എറണാകുളത്തുള്ള ബന്ധു വഴി ജാമ്യത്തിന് ഹൈക്കോടതിയെ സമീപിക്കാന്‍ ശ്രമിച്ചിരുന്നു.
രണ്ടു ദിവസം ആന്ധ്രാപ്രദേശില്‍ പോയിരുന്നു. വൈദികന് വിദ്യഭ്യാസം പൂര്‍ത്തിയാക്കിയതും ആറ് വര്‍ഷത്തോളം ജോലി ചെയ്തതും ആന്ധ്രയിലായിരുന്നു.
ചൈല്‍ഡ് ലൈനിന് ലഭിച്ച പരാതിയെ തുടര്‍ന്ന് കുട്ടികളുടെ മൊഴി രേഖപ്പെടുത്തുകയായിരുന്നു.
പോക്സോ ആക്ട്, ഐപിസി 377 എന്നവ പ്രകാരമാണ് കേസെടുത്തത്. കല്‍പ്പറ്റ പോക്സോ കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
Priest arrested Kalpetta, Wayanad, for abusing minor boys. Fr. Saji Joseph (45) was remanded in judicial custody.
Kyewords: Kannur, Saji Joseph, Kalpett, clergymen, DY SP Muhammad Shafi , Thamarassery , Ernakulam , High Court, Andhra Pradesh, Vedanta, IPC , judicial custody
COMMENTS