മൂന്നര മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടുവെന്നും തിരുവനന്തപുരത്തുനിന്നു ഡിജിപി ലോക്നാഥ് ബഹ്റ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ചോദ്യ...
മൂന്നര മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടുവെന്നും തിരുവനന്തപുരത്തുനിന്നു ഡിജിപി ലോക്നാഥ് ബഹ്റ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ചോദ്യം ചെയ്യലില്‍ പങ്കുചേര്ന്നുവെന്നുമാണ് റിപ്പോര്‍ട്ട്_______________________________________________________________________________________________
കൊച്ചി: ഭര്‍ത്താവ് ദിലീപ് അറസ്റ്റിലായതിനു പിന്നാലെ നടി കാവ്യാമാധവനെ പൊലീസ് ചോദ്യം ചെയ്തതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
പൊലീസ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. രഹസ്യ കേന്ദ്രത്തില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തെന്നും ചോദ്യങ്ങള്‍ക്കു മുന്നില്‍ പലപ്പോഴും പതറിപ്പോയ കാവ്യ പൊട്ടിക്കരയുകയായിരുന്നുവെന്നും മറുനാടന്‍ മലയാളി റിപ്പോര്‍ട്ടു ചെയ്തു.
മൂന്നര മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടുവെന്നും തിരുവനന്തപുരത്തുനിന്നു ഡിജിപി ലോക്നാഥ് ബഹ്റ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ചോദ്യം ചെയ്യലില്‍ പങ്കുചേര്ന്നുവെന്നുമാണ് റിപ്പോര്‍ട്ട്.
ഡിജിപിയുടെ കൃത്യമായ ചോദ്യങ്ങള്‍ക്കു മുന്നില്‍ നടിക്കു പലപ്പോഴും ഉത്തരം മുട്ടിപ്പോയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒരു മാഡം നല്കിയ ക്വട്ടേഷന്റെ അടിസ്ഥാനത്തിലാണ് നടിയെ ആക്രമിച്ചതെന്നാണ് പള്‍സര്‍ സുനി പറഞ്ഞിരുന്നു. ഈ മാഡം കാവ്യയോ അമ്മയോ ആണോ എന്നാണ് പൊലീസിനു പ്രധാനമായും അറിയേണ്ടത്.
നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പള്‍സര്‍ സുനി പെന്‍ ഡ്രൈവിലാക്കി കാവ്യയുടെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ എത്തിച്ചുവെന്നു സംശയമുണ്ട്. ഈ സംശയം ദൂരീകരിക്കുന്നതിനും പൊലീസ് ശ്രമിക്കുന്നുണ്ട്.
നടി ആക്രമിക്കപ്പെട്ട ശേഷം സുനി കാവ്യയുടെ സ്ഥാപനത്തിലെത്തിയതിന്റെ തെളിവ് പൊലീസിനു കിട്ടിയിട്ടുണ്ട്.
കാവ്യയേയും അമ്മയേയും പൊലീസ് ചോദ്യം ചെയ്യുമെന്ന് ഇന്നലെ മുതല്‍ റിപ്പോര്‍ട്ടുണ്ട്.
Keywords: Kavya Madhavan, Dileep, Pulsar Sun, police , textile business , Nadirsha, Lakshya
COMMENTS