തിരുവനന്തപുരം: ബിജെപി-ആർഎസ് എസ് നേതാക്കളുമായി മുഖ്യമന്ത്രി പിണറായി നടത്തിയ സമാധാന ചർച്ച റിപ്പോർട്ടു ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെ പിണ...
തിരുവനന്തപുരം: ബിജെപി-ആർഎസ് എസ് നേതാക്കളുമായി മുഖ്യമന്ത്രി പിണറായി നടത്തിയ സമാധാന ചർച്ച റിപ്പോർട്ടു ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെ പിണറായി ആട്ടിയിറക്കി.
ചർച്ച നടക്കുന്ന മസ്കറ്റ് ഹോട്ടലിലെ ഹാളിൽ ദൃശ്യങ്ങൾ പകർത്തവേയാണ് മുഖ്യമന്ത്രിയുടെ ആക്രോശം.
ചർച്ചയ്ക്കു മുൻപുള്ള ദൃശ്യങ്ങളാണ് മാധ്യമ പ്രവർത്തകർ പകർത്തിയത്. അപ്പോൾ അവിടേയ്ക്കെത്തിയ പിണറായി, ആരാണ് ഇവരെ അകത്തു കയറ്റിയത്. കടക്കു പുറത്ത് എന്ന് ആക്രോശിക്കുകയായിരുന്നു.
മാധ്യമ പ്രവർത്തകരെല്ലാം പുറത്തിറങ്ങിയ ശേഷമാണ് മുഖ്യമന്ത്രി അകത്തു കറിയത്.
COMMENTS