കൃത്യമായ ഓട്ടോമേഷന്‍ പമ്പുകളില്‍ വരുത്തുന്നതിനു മുന്‍പ് കമ്പനികള്‍ ദിവസേന വിലമാറ്റുന്നുവെന്ന് ആരോപിച്ചാണ് സമരം. പണിമുടക്ക് മുന്നില്‍...
കൃത്യമായ ഓട്ടോമേഷന്‍ പമ്പുകളില്‍ വരുത്തുന്നതിനു മുന്‍പ് കമ്പനികള്‍ ദിവസേന വിലമാറ്റുന്നുവെന്ന് ആരോപിച്ചാണ് സമരം. പണിമുടക്ക് മുന്നില്‍ കണ്ട് വാഹനങ്ങളില്‍ കൂടുതല്‍ ഇന്ധനം നിറക്കുന്നതാണ് പ്രശ്നമായിരിക്കുന്നത്. മിക്ക പന്പുകളും അടച്ചുതുടങ്ങി
തിരുവനന്തപുരം : പെട്രോള്‍ പന്പ് ഉടമകള്‍ ചൊവ്വാഴ്ച സമരം പ്രഖ്യാപിച്ചിരിക്കെ, കേരളത്തില്‍ ഇന്ധനക്ഷാമം രൂക്ഷമായി.
നിത്യേന വില മാറുന്നതിനാല്‍ പമ്പുടമകള്‍ അധികം സ്റ്റോക്കു സൂക്ഷിക്കാറില്ല. ഇതാണ് ഇന്ധന ക്ഷാമത്തിനു കാരണമായിരിക്കുന്നത്.
കൃത്യമായ ഓട്ടോമേഷന്‍ പമ്പുകളില്‍ വരുത്തുന്നതിനു മുന്‍പ് കമ്പനികള്‍ ദിവസേന വിലമാറ്റുന്നുവെന്ന് ആരോപിച്ചാണ് സമരം. വിലനിര്‍ണയത്തില്‍ സുതാര്യത ഉറപ്പുവരുത്തുക, ചെറിയ ഡീലര്‍മാര്‍ക്ക് പ്രത്യേക പാക്കേജ് അനുവദിക്കുക, കമ്മീഷന് വര്‍ധിപ്പിക്കുക, അപൂര്‍വചന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാര്‍ ഉന്നയിക്കുന്നു.
നാളത്തെ പണിമുടക്ക് മുന്നില്‍ കണ്ട് വാഹനങ്ങളില്‍ കൂടുതല്‍ ഇന്ധനം ആളുകള്‍ നിറക്കുന്നതാണ് പ്രശ്നമായിരിക്കുന്നത്. മിക്ക പന്പുകളും അടച്ചുതുടങ്ങി.
ബുധന്‍, വ്യാഴം ദിവസങ്ങള്‍ കൊണ്ടു മാത്രമേ ഈ പമ്പുകളില്‍ ഇന്ധനമെത്തൂ. അതുവരെ ഇന്ധനക്ഷാമം തുടരാനാണ് സാധ്യത.
പെട്രോളിന്റെയും ഡീസലിന്റെയും വില ദിവസേന മാറ്റുന്ന രീതിയില്‍ സുതാര്യമല്ലെന്നു കാട്ടിയാണ് പെട്രോളിയം ഡീലേഴ്സ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി ഇന്ന് അര്‍ധരാത്രി മുതല്‍ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 24 മണിക്കൂര്‍ സമരം ചൊവ്വാഴ്ച അര്‍ധരാത്രി 12ന് അവസാനിക്കും.
Keywords: Petrol, Diesel, Pump, Kerala
COMMENTS