BREAKING NEWS
Search

പിഡിപി ബുധനാഴ്ച പ്രഖ്യാപിച്ച ഹര്‍ത്താല്‍ പിന്‍വലിച്ചു, കാരണം കോടതിയെ വെല്ലുവിളിച്ച് ഹര്‍ത്താല്‍ നടത്തുന്നത് ബുദ്ധിയല്ലെന്ന നിയമോപദേശം



കോടതിയെ വെല്ലുവിളിച്ച് ഹര്‍ത്താല്‍ നടത്തുന്നത് ഗുരുതര പ്രത്യാഘാതമുണ്ടാവുമെന്ന നിയമോപദേശത്തെ തുടര്‍ന്നാണ് ഹര്‍ത്താല്‍ പിന്‍വലിച്ചതെന്നാണ് സൂചന

സിദ്ധാര്‍ത്ഥ് ശ്രീനിവാസ്

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ബുധനാഴ്ച നടത്തുമെന്നു പ്രഖ്യാപിച്ചിരുന്ന ഹര്‍ത്താല്‍ പിഡിപി പിന്‍വലിച്ചു.

ഹര്‍ത്താല്‍ നടത്തേണ്ടതില്ലെന്ന് പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനി നിര്‍ദ്ദേശിച്ച പ്രകാരമാണ് ഈ തീരുമാനമെന്ന് നേതൃത്വം അറിയിച്ചു.

മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മഅദനിക്ക് കോടതി അനുമതി നല്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു പിഡിപി നേതാവ് പൂന്തുറ സിറാജ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

ഇതേസമയം, കോടതിയെ വെല്ലുവിളിച്ച് ഹര്‍ത്താല്‍ നടത്തുന്നത് ഗുരുതര പ്രത്യാഘാതമുണ്ടാവുമെന്ന നിയമോപദേശത്തെ തുടര്‍ന്നാണ് ഹര്‍ത്താല്‍ പിന്‍വലിച്ചതെന്നാണ് സൂചന.

ഭീകര സംബന്ധമായ കേസില്‍ പെട്ടു ജയിലില്‍ കഴിയുന്ന മഅദനിയെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അയയ്ക്കുമ്പോള്‍ സുരക്ഷാപരമായ ഒരുപാടു വിഷയങ്ങളുണ്ട്. ഇക്കാര്യത്തില്‍ കര്‍ണാടക, കേരള സര്‍ക്കാരുകളുടെ നിലപാടുകള്‍ കൂടി അറിഞ്ഞിട്ടായിരുന്നു കോടതി ഇത്തരമൊരു നിലപാടെടുത്തത്.

ഇതിനെ വെല്ലുവിളിച്ച് ഹര്‍ത്താല്‍ നടത്തിയാല്‍, ഹര്‍ത്താല്‍ ദിനത്തില്‍ എന്തു കഷ്ടനഷ്ടമുണ്ടായാലും പിഡിപി നേതൃത്വം ഉത്തരം പറയേണ്ടിവരും. മാത്രമല്ല, കോടതിയുടെ ക്ഷോഭത്തിന് ഇത് ഇടയാക്കുകയും ചെയ്യും. ഇതെല്ലാം പരിഗണിച്ചാണ് ഹര്‍ത്താല്‍ ബുദ്ധിപരമായ തീരുമാനമല്ലെന്ന് നേതൃത്വത്തിന് നിയമോപദേശം കിട്ടിയത്.

ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പോലുള്ള സംഘടനകള്‍ വ്യക്തമാക്കിയതും ഹര്‍ത്താല്‍ തീരുമാനം പിന്‍വലിക്കാന്‍ കാരണമായി.

Keywords: Hartal, PDP, Kerala, Abdul Nazar Maudani, Poonthura Siraj



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ പിഡിപി ബുധനാഴ്ച പ്രഖ്യാപിച്ച ഹര്‍ത്താല്‍ പിന്‍വലിച്ചു, കാരണം കോടതിയെ വെല്ലുവിളിച്ച് ഹര്‍ത്താല്‍ നടത്തുന്നത് ബുദ്ധിയല്ലെന്ന നിയമോപദേശം