ന്യൂഡല്‍ഹി: വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് പാക് യുവതിയുടെ സ്നേഹത്തില്‍ പൊതിഞ്ഞ ട്വീറ്റ് വൈറലാകുന്നു. പാക് സ്വദേശിക്ക് ഇന്ത്യയില്‍ ചികി...
ന്യൂഡല്‍ഹി: വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് പാക് യുവതിയുടെ സ്നേഹത്തില്‍ പൊതിഞ്ഞ ട്വീറ്റ് വൈറലാകുന്നു. പാക് സ്വദേശിക്ക് ഇന്ത്യയില്‍ ചികിത്സിക്കുന്നതിനു യുവതി സുഷമ സ്വരാജിനോട് സഹായം അഭ്യര്‍ത്ഥിച്ചു.
ഉചിതമായ നടപടി സ്വീകരിക്കുവാന്‍ സുഷമ സ്വരാജ് ഇന്ത്യന്‍ പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് നിര്‍ദ്ദേശം നല്കി. ഹൈക്കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്ന് ചികിത്സയ്ക്കായി ഇന്ത്യയിലെത്താനുള്ള വിസ അനുവദിച്ചു.
ഇതിനു നന്ദി അറിയിച്ചുകൊണ്ടാണ് ഹിജാബ് അസിഫ് എന്ന യുവതി ട്വീറ്റ് ചെയ്തത്.
സുഷമ സ്വരാജ് അങ്ങനെ എന്താണ് ഞാന്‍ വിളിക്കേണ്ടത്? സൂപ്പര്‍ വുമണെന്നോ ദേവമെന്നോ? നിങ്ങളുടെ വിശാല മനസ്കത വിശദീകരിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല. ഞങ്ങള്‍ നിങ്ങളെ സ്നേഹിക്കുന്നു.
ഒരുപാട് നന്ദിയും സ്നേഹവും അറിയിക്കുന്നു. നിങ്ങള്‍ ഞങ്ങളുടെ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ എന്നാഗ്രഹിച്ചുപോകുന്നു. അങ്ങനെയാണെങ്കില്‍ ഈ രാജ്യവും ഒരുപാട് മാറിയേനെ...
യുവതിയുടെ ട്വീറ്റ് വളരെ വേഗം വൈറലായി. മുമ്പും നിരവധി പാകിസ്ഥാനികള്‍ ചികിത്സാ ആവശ്യങ്ങള്‍ക്കായി വിസ അനുവദിക്കുന്നതിനു സുഷമയെ സമീപിച്ചിട്ടുണ്ട്. സത്വര നടപടികളിലൂടെ അവയ്ക്കെല്ലാം പരിഹാരം കാണുകയും ചെയ്തിട്ടുണ്ട്.
Tags: India, Pakistan, SushmaSwaraj, ForeignMinister

COMMENTS