കൊച്ചി: ദിലീപിന്റെ കുടുംബവും ആക്രമിക്കപ്പെടാന്‍ ഇടയുണ്ടെന്ന പൊലീസ് മുന്നറിയിപ്പിനെ തുടര്‍ന്ന് ആലുവയിലെ ദിലീപിന്റെ വീട് പൂട്ടി എല്ലാവരു...
കൊച്ചി: ദിലീപിന്റെ കുടുംബവും ആക്രമിക്കപ്പെടാന്‍ ഇടയുണ്ടെന്ന പൊലീസ് മുന്നറിയിപ്പിനെ തുടര്‍ന്ന് ആലുവയിലെ ദിലീപിന്റെ വീട് പൂട്ടി എല്ലാവരും പല സ്ഥലങ്ങളിലേക്കു പോയി.
ദിലീപ് അറസ്റ്റിലാവുന്ന ദിവസം ദിലീപും കാവ്യാ മാധവനും മകള്‍ മീനാക്ഷിയുമാണ് ഈ വീട്ടിലുണ്ടായിരുന്നത്.
ദിലീപിനെ പൊലീസ് കൊണ്ടുപോയതില്‍ പിന്നെ കാവ്യയും മകളും മാത്രമായിരുന്നു വൈകുന്നേരം വരെ ഇവിടെയുണ്ടായിരുന്നത്. രാത്രിയോടെ ദിലീപിന്റെ അമ്മ ഇവിടേക്കു വരികയായിരുന്നു.
ഇപ്പോള്‍ വീടു പൂട്ടിയിരിക്കുകയാണ്. കാവ്യയേയും പൊലീസ് ചോദ്യം ചെയ്യലിനായി വിളിപ്പിക്കുമെന്ന മുന്നറിയിപ്പ് കിട്ടുക കൂടി ചെയ്തതോടെയാണ് വീടു പൂട്ടിയത്.
മകള്‍ മീനാക്ഷിയെ സ്കൂള്‍ ഹോസ്റ്റലിലേക്കു മാറ്റിയെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. ദിലീപിന്റെ അമ്മ പറവൂരില്‍ മകന് അനൂപിന്റെ വീട്ടിലേക്കു പോവുകയു ചെയ്തു.
ദിലീപിനും കാവ്യയ്ക്കുമെതിരേ ശക്തമായ ജനരോഷമുണ്ടെന്നും പുറത്തു പോകുന്നത് അപകടമായിരിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് കൊടുത്തിരുന്നു. ഇതിനിടെ, ദിലീപിന്റെ വീട്ടിനും അവരുടെ സ്ഥാപനങ്ങള്‍ക്കും പൊലീസ് ശക്തമായ കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Dileep's house in Aluva has been locked up after the police alert.
Keywords: Dileep, Kavya Madhavan, Meenakshi , house, school hostel Anoop, Paravoor , Padmasarovaram
COMMENTS