BREAKING NEWS
Search

നടിയെ ആക്രമിച്ച സംഭവത്തില്‍ മറ്റൊരു പ്രമുഖ നടന്‍ കൂടി അറസ്റ്റിലായേക്കുമെന്നു റിപ്പോര്‍ട്ട്



സ്വന്തം ലേഖകന്‍

കൊച്ചി : നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ വലിയൊരു വഴിത്തിരിവുണ്ടാക്കിക്കൊണ്ട് മറ്റൊരു പ്രമുഖ നടന്‍ കൂടി അറസ്റ്റിലാവുമെന്ന് റിപ്പോര്‍ട്ടുകള്‍.

ദിലീപുമായി ഉറ്റ ബന്ധമുള്ള ഈ നടന്റെ നീക്കങ്ങളെല്ലാം പൊലീസ് നിരീക്ഷിക്കുന്നുണ്ടായിരുന്നെന്നാണ് അറിയുന്നത്.

കഴിഞ്ഞ ദിവസം കാവ്യാ മാധവനെ ചോദ്യം ചെയ്ത വേളയിലും ഈ നടന്റെ ഇടപെടലുകളെ കുറിച്ചു ചോദ്യമുണ്ടായെന്നാണ് അറിയുന്നത്. തിരിച്ചും മറിച്ചും ചോദ്യം വന്നപ്പോള്‍ കാവ്യയ്ക്കു മറുപടി നല്കാതെ തരമില്ലെന്നു വന്നുവെന്നാണ് അറിയുന്നത്.

ഈ നടന് ആക്രമിക്കപ്പെട്ട നടിയുമായി പൂര്‍വ വൈരാഗ്യമുണ്ടായിരുന്നുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ഇതു കൂടിയാണോ ഇയാളും സംഭവത്തില്‍ ഇടപെടാന്‍ കാരണമെന്നു വ്യക്തമല്ല.

ദിലീപിനെ പിന്തുണച്ച് ഈ നടന്‍ ഒരു വാക്കു പോലും പറഞ്ഞിരുന്നില്ലെന്നും എന്നാല്‍ ദിലീപിനെ പുറത്തിറക്കാന്‍ പരമാവധി ശ്രമിച്ചുവെന്നുമാണ് അറിയുന്നത്. ഇതെല്ലാം ഇയാള്‍ കുടുങ്ങാന്‍ കാരണമായെന്നു റിപ്പോര്‍ട്ടുണ്ട്.

Keywords: Actor, Dileep, Kavya Madhavan, Arrest



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ നടിയെ ആക്രമിച്ച സംഭവത്തില്‍ മറ്റൊരു പ്രമുഖ നടന്‍ കൂടി അറസ്റ്റിലായേക്കുമെന്നു റിപ്പോര്‍ട്ട്