തിരുവനന്തപുരം: കാര്യമായ നേട്ടമൊന്നുമുണ്ടാക്കാതെ 22 ദിവസം നീണ്ട നഴ്സുമാരുടെ സമരം അവസാനിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്...
തിരുവനന്തപുരം: കാര്യമായ നേട്ടമൊന്നുമുണ്ടാക്കാതെ 22 ദിവസം നീണ്ട നഴ്സുമാരുടെ സമരം അവസാനിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയിലെ തീരുമാനമനുസരിച്ച് 50 കിടക്കകള്‍ വരെയുള്ള ആശുപത്രികളിലെ നഴ്സുമാരുടെ ശന്പളം 20,000 രൂപയായി നിശ്ചയിച്ചു.
നഴ്സുമാര്‍ ഉന്നയിച്ച മറ്റ് പ്രധാന ആവശ്യങ്ങളെല്ലാം വീണ്ടും പരിശോധിക്കാനായി സര്‍ക്കാര്‍ മാറ്റിവച്ചു. 50ന് മേലെ കിടക്കകളുള്ള ആശുപത്രികളിലെ നഴ്സുമാരുടെ ശന്പളത്തില്‍ വര്‍ധന, നഴ്സുമാരുടെ ട്രെയിനിംഗ് കാലാവധി, സ്റ്റൈപ്പന്റ് വര്‍ധന എന്നീ കാര്യങ്ങളിലൊന്നും തീരുമാനമായിട്ടില്ല.
ഇത്തരം കാര്യങ്ങള്‍ പഠിക്കുന്നതിനായി ലേബര്‍ കമ്മിഷണര്‍, തൊഴില്‍ ആരോഗ്യനിയമ വകുപ്പ് സെക്രട്ടറിമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട സമിതിയെ നിയോഗിച്ചു. ഇതില്‍ തീരുമാനം ചര്‍ച്ചകള്‍ക്ക് ശേഷമാവും.
ഈ സമിതിയുടെ ശിപാര്‍ശ മിനിമം വേജസ് കമ്മിറ്റി പരിഗണിക്കുകയും വേതനകാര്യത്തില്‍ തീരുമാനമെടുക്കുകയും ചെയ്യും.
സമരം ചെയ്ത നഴ്സുമാര്‍ക്കെതിരേ പ്രതികാര നടപടി സ്വീകരിക്കരുതെന്ന് ആശുപത്രി മാനേജ്മെന്റുകള്‍ക്ക് മുഖ്യമന്ത്രി കര്‍ശന നിര്‍ദേശം നല്കി.
ഇതേസമയം, കാര്യമായ നേട്ടമൊന്നുമുണ്ടാക്കാതെ സമരം ഒത്തുതീര്ക്കേണ്ടിവന്നതില് നഴ്സുമാരില്‍ ഒരുവിഭാഗം കടുത്ത അതൃപ്തിയിലാണ്.
പ്രതികാര നടപടി പാടില്ലെന്നു മുഖ്യമന്ത്രി പറഞ്ഞുവെങ്കിലും ആശുപത്രികളില്‍ സമരക്കാരെ കാത്തിരിക്കുന്നത് നല്ല ദിവസങ്ങളല്ല.
Keywords: Nurses Strike, Pinarayi Vijayan, Doctors, Kerala
COMMENTS