സ്വന്തം ലേഖകര്‍ തിരുവനന്തപുരം: സമീപനാളുകളില്‍ കേരളത്തെ പിടിച്ചുകുലുക്കിയ രണ്ടു പീഡനക്കേസുകളിലെയും പ്രതികള്‍ക്കു ജാമ്യമായില്ല. വീട്...
സ്വന്തം ലേഖകര്‍
തിരുവനന്തപുരം: സമീപനാളുകളില്‍ കേരളത്തെ പിടിച്ചുകുലുക്കിയ രണ്ടു പീഡനക്കേസുകളിലെയും പ്രതികള്‍ക്കു ജാമ്യമായില്ല. വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ പ്രതി എം വിന്‍സെന്റ് എംഎല്‍എയ്ക്കു ജാമ്യം നിഷേധിക്കപ്പെട്ടപ്പോള്‍ നടിയെ കാറില്‍ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ പ്രതി പള്‍സര്‍ സുനിക്കുമാണ് ജാമ്യയുടെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവച്ചു.
കോവളം എംഎല്‍എ എം.വിന്‍സന്റിന്റെ ജാമ്യാപേക്ഷ നെയ്യാറ്റിന്‍കര മജിസ്ട്രേറ്റ് കോടതിയാണ് തള്ളിയത്. വിന്‍സന്റിന്റെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡി ഇന്ന് അവസാനിച്ചപ്പോള്‍ അദ്ദേഹത്തെ വീണ്ടും കോടതിയില്‍ ഹാജരാക്കിയ വേളയിലാണ് ജാമ്യഹര്‍ജിയും പരിഗണിച്ചത്.
ഗൗരവമുള്ള കുറ്റമാണ് എംഎല്‍എയ്ക്കെതിരേ ചുമത്തിയിരിക്കുന്നതെന്നും രാഷ്ട്രീയ സ്വാധീനമുള്ള വ്യക്തിയായതിനാല്‍ ജാമ്യം നല്കാന് കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
ജാമ്യം ലഭിച്ചാല്‍ പരാതിക്കാരെയും സാക്ഷികളെയും സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന് വാദം കോടതി അംഗീകരിച്ചു. വിന്‍സന്റ് നാളെ ജില്ലാ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്ന് അറിയുന്നു.
ഇതേസമയം, നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്കാണ് അങ്കമാലി ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതി മാറ്റിയിരിക്കുന്നത്.
കേസിന്റെ നടപടികളില്‍ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കണമെന്ന പ്രോസിക്യൂഷന് വാദം അംഗീകരിച്ച കോടതി ഈ കേസില്‍ ഇനി നടപടികള്‍ രഹസ്യമാക്കിയായിരിക്കും ചെയ്യുക.
അഭിഭാഷകന് ബി.എ ആളൂരാണ് സുനിക്കുവേണ്ടി ഹാജരായത്.
COMMENTS