അമേരിക്കയില്‍ ഈ വര്‍ഷം ഏപ്രിലില്‍ നടന്ന താരനിശയിലും ദിലീപിനും കാവ്യയ്ക്കുമൊപ്പം റിമി പങ്കെടുത്തിരുന്നു. ആ താരനിശയില്‍ പങ്കെടുത്ത എല്ലാ...
അമേരിക്കയില്‍ ഈ വര്‍ഷം ഏപ്രിലില്‍ നടന്ന താരനിശയിലും ദിലീപിനും കാവ്യയ്ക്കുമൊപ്പം റിമി പങ്കെടുത്തിരുന്നു. ആ താരനിശയില്‍ പങ്കെടുത്ത എല്ലാവരുടെയും കാര്യങ്ങള്‍ ചോദിച്ചറിയുന്നതിതിനു പൊലീസ് വിളിച്ചു. അതു ചോദ്യം ചെയ്യലായി ചിലര്‍ ചിത്രീകരിക്കുകയാണ്
കൊച്ചി: താന്‍ ആരുടെയും ബിനാമിയല്ലെന്നും ദിലീപുമായും കാവ്യാ മാധവനുമായും ഒരു ബന്ധവുവുമില്ലെന്നും നടിയും ഗായികയുമായ റിമി ടോമി.
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് റിമിയെ അന്വേഷക സംഘം ഫോണില്‍ വിളിച്ചു മൊഴിയെടുത്തുവെന്ന വാര്‍ത്തയ്ക്കു പിന്നാലെയാണ് റിമി നിലപാട് വ്യക്തമാക്കിയത്.
ഒരു ചാനലിലാണ് റിമി തന്റെ നിലപാട് അറിയിച്ചത്. ദിലീപുമായോ ഭാര്യ കാവ്യയുമായോ ഒരു സാമ്പത്തിക ഇടപാടും തനിക്കില്ല. ദിലീപിന്റെ ബിനാമിയാണ് താനെന്നു പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്.
കേസില്‍ തന്നെ അന്വേഷക സംഘം ചോദ്യം ചെയ്തെന്നെ വാര്‍ത്തകളോട് റിമി രൂക്ഷമായിട്ടാണ് പ്രതികരിച്ചത്.
അമേരിക്കയില്‍ ഈ വര്‍ഷം ഏപ്രിലില്‍ നടന്ന താരനിശയിലും ദിലീപിനും കാവ്യയ്ക്കുമൊപ്പം റിമി പങ്കെടുത്തിരുന്നു. ആ താരനിശയില്‍ പങ്കെടുത്ത എല്ലാവരുടെയും കാര്യങ്ങള്‍ ചോദിച്ചറിയുന്നതിതിനു പൊലീസ് വിളിച്ചു. അതു ചോദ്യം ചെയ്യലായി ചിലര്‍ ചിത്രീകരിക്കുകയാണ്.
തനിക്ക് ഈ കേസില്‍ ബന്ധമുണ്ടെങ്കില്‍ ഇതിനകം പുറത്തുവരുമായിരുന്നല്ലോ. ണ്ടെത്തേണ്ടതല്ലേ. നിജസ്ഥിതി മനസ്സിലാക്കാതെ സംസാരിക്കരത്.
എന്റെ സാമ്പത്തിക ഇടപാടുകള്‍ ഒരു വര്‍ഷം മുമ്പ് ആദായനികുതി വകുപ്പ് പരിശോധിച്ചതാണ്. വേണമെന്നുള്ളവര്‍ക്ക് അന്വേഷണ ഉദ്യോഗസ്ഥരോട് അതു ചോദിതച്ചു മനസ്സിലാക്കാം.
ദിലീപിനൊപ്പം പല വിദേശ താരനിശകളിലും പങ്കെടുത്തിട്ടുണ്ട്. ദിലീപുമായും കാവ്യാമാധവനുമായും നല്ല ബന്ധമാണ്. ആക്രമണത്തിന് ഇരയായ നടിയുമായി ഒരു ശത്രുതയും തനിക്കില്ലെന്നും റിമി വ്യക്തമാക്കി.
Keywords: Rimy Tomy, Dileep, Kavya Madhavan
COMMENTS