കൊച്ചി: നടന് ദിലീപുമായി തനിക്ക് ഭൂമി സംബന്ധമായോ പണം സംബന്ധിച്ചോ ഇടപാടുകള്‍ ഇല്ലെന്ന് ആക്രമണത്തിനിരയായ നടി വ്യക്തമാക്കി. ഈ കേസില്‍...
കൊച്ചി: നടന് ദിലീപുമായി തനിക്ക് ഭൂമി സംബന്ധമായോ പണം സംബന്ധിച്ചോ ഇടപാടുകള്‍ ഇല്ലെന്ന് ആക്രമണത്തിനിരയായ നടി വ്യക്തമാക്കി.
ഈ കേസില്‍ അന്വേഷണ സംഘത്തോട് ആരുടെയും പേര് വെളിപ്പെടുത്തിയിട്ടില്ല. ആരെയും പ്രതിയാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുമില്ല.
തനിക്കെതിരായ തെറ്റായ പ്രചാരണം ഒഴിവാക്കണമെന്നും നടി വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെട്ടു.
ഈ വിഷയവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ താന്‍ പോസ്റ്റ് ചെയ്തതല്ലെന്നും തനിക്ക് ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളില്ലെന്നും നടി പറയുന്നു.
ഒരു നിരപരാധിയും ശിക്ഷിക്കപ്പെടാനും ഒരു കുറ്റവാളിയും രക്ഷപ്പെടാനും പാടില്ല എന്നു പറഞ്ഞാണ് നടി വാര്‍ത്താക്കുറിപ്പ് അവസാനിപ്പിക്കുന്നത്.
Keywords: Dilee, actress, Kollywood , Facebook , Twitter account
COMMENTS