BREAKING NEWS
Search

ശബരിമല ഭക്തിസാന്ദ്രം, നിറപുത്തരി പൂജ തൊഴാന്‍ ആയിരങ്ങള്‍



ശബരിമല: ഭക്തസഹസ്രങ്ങളുടെ ശരണം വിളികള്‍ക്കിടെ ശബരിമല ശ്രീ ധര്‍മശാസ്താ ക്ഷേത്രത്തില്‍ നിറപുത്തരി പൂജകള്‍ നടന്നു.

തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യകാര്‍മികത്വത്തില്‍ മേല്‍ശാന്തി ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി ഇന്നലെ വൈകിട്ട് അഞ്ചിന് നട തുറന്ന് ശ്രീലകത്ത് നെയ്‌വിളക്ക് തെളിച്ചതോടെയാണ് പൂജയ്ക്കു തുടക്കമായത്.

ഇന്നു വെളുപ്പിന് 5.30നും രാവിലെ 6.15നും മധ്യേയായിരുന്നു നിറപുത്തരി പൂജ. മേല്‍ശാന്തി ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിയും പരികര്‍മ്മികളും അഞ്ചുമണിയോടെ തിരുമുറ്റത്ത് ആല്‍ചുവട്ടില്‍ നെല്‍ക്കതിരുകള്‍ പൂജിച്ച് ശുദ്ധി വരുത്തി.

തുടര്‍ന്ന് കതിര്‍കറ്റകളേന്തി പ്രദക്ഷിണം നടത്തി കിഴക്കേ മണ്ഡപത്തിലെത്തിച്ച് തന്ത്രി കണ്ഠര് രാജീവരുടെ കാര്‍മികത്വത്തില്‍ പൂജ നടത്തി മഹാലക്ഷ്മിയെ നെല്‍ക്കതിരിലേക്ക് ആവാഹിച്ചു.

തുടര്‍ന്ന് കറ്റകള്‍ ശ്രീകോവിലിലേക്ക് എഴുന്നെള്ളിച്ചു. പൂജിച്ച നെല്‍ക്കതിരുകള്‍ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന്  ശ്രീകോവിലിന് ഇരുവശവും കെട്ടി.

പുന്നെല്ലില്‍ കുത്തിയെടുക്കുന്ന അവല്‍ ഭഗവാന് നേദിച്ചു. തുടര്‍ന്ന് പൂജിച്ച കതിരുകള്‍ ഭക്തര്‍ക്ക് പ്രസാദമായി നല്‍കി.

തമിഴ്‌നാട്ടിലെ പമ്പിളിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉടമയിലുളള വയലില്‍ നിന്നുള്ള നെല്‍ക്കതിരുകളാണ് നിറപുത്തരി പൂജയ്ക്കായി എത്തിച്ചത്.

നിറപുത്തരി കണ്ട് വണങ്ങാനായി ആയിരങ്ങളാണ് ശബരിമലയിലെത്തിയത്.


Niraputhari  poojas are performed at Sabarimala Sri Dharma Sastha Temple.
Nirupputhiri Pooja was between 5.30 am and 6.15 am today.


Keywords: Sabarimala, poojas, Sabarimala Sri Dharma Sastha Temple,
Unnikrishnan Namboothiri,,  shrine ,   sanctum sanctorum, Tamil Nadu , Travancore Devaswom board 



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ശബരിമല ഭക്തിസാന്ദ്രം, നിറപുത്തരി പൂജ തൊഴാന്‍ ആയിരങ്ങള്‍