അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ മാത്രമേ കേരളത്തില്‍ കടക്കാന്‍ പാടുള്ളൂ. നെഹ്റു ഗ്രൂപ്പിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്ന കോയന്പത്ത...
അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ മാത്രമേ കേരളത്തില്‍ കടക്കാന്‍ പാടുള്ളൂ. നെഹ്റു ഗ്രൂപ്പിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്ന കോയന്പത്തൂരില്‍ തന്നെ കൃഷ്ണദാസ് തുടരണം
ന്യൂഡല്‍ഹി: ജിഷ്ണു പ്രണോയ് കേസിലും ഷഹീര്‍ ഷൗക്കത്തലി എന്ന വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച കേസിലും പ്രതിയായ നെഹ്റു ഗ്രൂപ്പ് ചെയര്മാന് പി. കൃഷ്ണദാസ് കേരളത്തില്‍ കടക്കരുതെന്ന് സുപ്രീം കോടതിയുടെ ഉത്തരവ്.
ഈ രണ്ടു കേസിലും കൃഷ്ണദാസിന് നേരത്തെ ഹൈക്കോടതി നേരത്തേ ജാമ്യം അനുവദിച്ചിരുന്നു. ഇതിനെ ചോദ്യംചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ വിധി.
വളരെ ഗൗരവമുള്ള കേസാണിതെന്നും കൃഷ്ണദാസിന് നല്കിയ ജാമ്യം റദ്ദാക്കണമെന്നും കേസ് സിബിഐക്ക് വിട്ടിരിക്കുകയാണെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ അഡിഷണല്‍ സൊളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടി.
കേസിന്റെ ഗൗരവം മനസ്സിലാക്കിയ കോടതി വിഷയത്തില്‍ സിബിഐയുടെ അഭിപ്രായം തേടാനും തീരുമാനിച്ചു. ഇക്കാര്യത്തില്‍ രണ്ടാഴ്ചയ്ക്കകം സിബിഐ വിശദീകരണം നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. സിബി ഐയുടെ മറുപടി വരുന്നതുവരെ കൃഷ്ണദാസ് കേരളത്തില്‍ കടക്കാന്‍ പാടില്ലെന്നാണ് കോടതി ഉത്തരവ്.
അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ മാത്രമേ കേരളത്തില്‍ കടക്കാന്‍ പാടുള്ളൂ. നെഹ്റു ഗ്രൂപ്പിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്ന കോയന്പത്തൂരില്‍ തന്നെ കൃഷ്ണദാസ് തുടരണം.
പാലക്കാട്ടും തൃശൂരുമെല്ലാം നെഹ്റു ഗ്രൂപ്പിന് സ്ഥാപനങ്ങളുണ്ടെന്നും കൃഷ്ണദാസിന് അവിടൊക്കെ പോകേണ്ടിവരുമെന്നും അഭിഭാഷകന് വാദിച്ചുവെങ്കിലും കോടതി അംഗീകരിച്ചില്ല.
COMMENTS