Search

അതിര്‍ത്തിയില്‍ സംഘര്‍ഷം, ജര്‍മനിയില്‍ മഞ്ഞുരുക്കം, പ്രധാനമന്ത്രി മോഡിയും ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങും കൂടിക്കാഴ്ച നടത്തി


At d BRICS leaders' informal gathering @ Hamburg hosted by China, PM @narendramodi and President Xi

➤ബ്രിക്‌സില്‍ റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ അനൗപചാരിക യോഗത്തിനിടെയാണ് മോഡിയും സി ജിന്‍പിങ്ങും പരസ്പരം കൈകോര്‍ത്തത്. പ്രസംഗമദ്ധ്യേ ഇന്ത്യയെ ജിന്‍ പിങും ചൈനയെ മോഡിയും പ്രശംസിക്കുകയും ചെയ്തു


അഭിനന്ദ്

ന്യൂഡല്‍ഹി: സിക്കിമില്‍ അതിര്‍ത്തി സംഘര്‍ഷം രൂക്ഷമായിരിക്കെ, ജര്‍മ്മനിയിലെ ഹാംബര്‍ഗില്‍ ബ്രിക്‌സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോഡിയും ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങും കൂടിക്കാഴ്ച നടത്തി.

തങ്ങളുടെ അതിര്‍ത്തി കടന്നുവന്ന ഇന്ത്യന്‍ സേന പിന്‍മാറും വരെ ഒത്തുതീര്‍പ്പില്ലെന്ന നിലപാടില്‍ നിന്ന ചൈനയാണ് ഇപ്പോള്‍ മനംമാറ്റം പ്രകടിപ്പിച്ചിരിക്കുന്നത്.

ബ്രിക്‌സില്‍ റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ അനൗപചാരിക യോഗത്തിനിടെയാണ് മോഡിയും സി ജിന്‍പിങ്ങും പരസ്പരം കൈകോര്‍ത്തത്.

പ്രസംഗമദ്ധ്യേ ഇന്ത്യയെ ജിന്‍ പിങും ചൈനയെ മോഡിയും പ്രശംസിക്കുകയും ചെയ്തു. കൂടിക്കാഴ്ചയ്ക്കിടെ ഇരു നേതാക്കളും നിരവധി ഉഭയകക്ഷി വിഷയങ്ങള്‍ ചര്‍ച്ചചെയ്യുകയും ചെയ്തു. വൈകുന്നേരം മറ്റൊരു ചടങ്ങിലും ഇരുവരും കണ്ടുമുട്ടുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോഡിയും പ്രസിഡന്റ് സിയും വിവിധ വിഷയങ്ങളില്‍ സംഭാഷണം നടത്തിയിരുന്നുവെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് ഗോപാല്‍ ബാഗ് ലേ ട്വീറ്റ് ചെയ്തു.

പത്തുമിനിറ്റോളം നീണ്ടു കൂടിക്കാഴ്ച. ഈ കൂടിക്കാഴ്ച വലിയൊരു മഞ്ഞുരുകലായാണ് നയതന്ത്രവിദഗ്ദ്ധര്‍ നോക്കിക്കാണുന്നത്.

ഭീകരതയ്‌ക്കെതിരേ ഇന്ത്യ നടത്തുന്ന ശക്തമായ ഇടപെടലുകളെ യോഗത്തില്‍ ചിന്‍പിങ് അഭിനന്ദിച്ചു. ബ്രിക്‌സ് കൂട്ടായ് ഊര്‍ജസ്വലമായി മുന്നോട്ടുകൊണ്ടുപോകാന്‍ ഇന്ത്യ മുന്‍കൈ എടുക്കുന്നതിനെയും സി ജിന്‍പിങ് പുകഴ്ത്തി. സാമ്പത്തിക സാമൂഹിക രംഗങ്ങളില്‍ ഇന്ത്യ കൈവരിച്ച നേട്ടങ്ങളെ അഭിനന്ദിച്ച ചൈനീസ് പ്രസിഡന്റ് ഇന്ത്യ വലിയൊരു വിജയമാകട്ടെയെന്നും ആശംസിച്ചു.

പിന്നാലെ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി, അടുത്ത ബ്രിക്‌സ് ഉച്ചകോടിക്ക് ആതിഥ്യം വഹിക്കുന്ന ചൈനയ്ക്ക് ആശംസകള്‍ നേരാന്‍ മറന്നില്ല.

ഇന്ത്യ-ചൈന നേതാക്കളുടെ ഔദ്യോഗിക കൂടിക്കാഴ്ചയ്ക്ക് 'അന്തരീക്ഷം ഒരുങ്ങിയിട്ടില്ല ' എന്ന് ചൈന ഇന്നലെ പറഞ്ഞിരുന്നു. അത്തരമൊരു സമ്മേളനം ആവശ്യപ്പെടുന്നില്ലെന്ന് ഇന്ത്യയും തിരിച്ചടിച്ചിരുന്നു. അവിടെനിന്നാണ് തൊട്ടടുത്ത ദിവസം കൂടിക്കാഴ്ച സംഭവിച്ചിരിക്കുന്നത്.
Prime Minister Narendra Modi and Chinese President Xi Jinping held a meeting at Hamburg, Germany, in the wake of border dispute in Sikkim.

China has now changed its position that there is no compromise till the Indian Army withdraws its border.

Modi and  Jingping joined each other in the unprecedented meeting of the countries in Russia, India, China and South Africa.

In the midst of the speech, Modi praised Jin Ping and China. During the meeting, both the leaders discussed  several bilateral issues. Both of them meet in the evening at another function.


Keywords: Prime Minister, Narendra Modi, Presiden, External Affairs Ministry,  spokesperson, Gopal Bagh , Diplomatic, Chinging , BRICS summitvyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “അതിര്‍ത്തിയില്‍ സംഘര്‍ഷം, ജര്‍മനിയില്‍ മഞ്ഞുരുക്കം, പ്രധാനമന്ത്രി മോഡിയും ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങും കൂടിക്കാഴ്ച നടത്തി