മകന്റെ ചിത്രത്തിന്റെ പൂജയ്ക്ക് മുകേഷും സരിതയും ഒരേ വേദിയില്‍. സാക്ഷ്യം വഹിക്കാന്‍ മുകേഷിന്റെ രണ്ടാം ഭാര്യ മേതില്‍ ദേവികയും. ചലച്ചിത...
മകന്റെ ചിത്രത്തിന്റെ പൂജയ്ക്ക് മുകേഷും സരിതയും ഒരേ വേദിയില്‍. സാക്ഷ്യം വഹിക്കാന്‍ മുകേഷിന്റെ രണ്ടാം ഭാര്യ മേതില്‍ ദേവികയും.
ചലച്ചിത്ര താരങ്ങളായ മുകേഷിന്റെയും സരിതയുടെയും മകന് ഡോ. ശ്രാവണ്‍ അഭിനയിക്കുന്ന ആദ്യ ചിത്രമായ കല്യാണത്തിന്റെ പൂജ തിരുവനന്തപുരത്തു നടന്നപ്പോഴാണ് വേര്‍പിരിഞ്ഞ മുകേഷും സരിതയും ഒരുമിച്ചു വേദിയിലെത്തിയത്.
ചിത്രത്തില്‍ ശ്രാവണിന്റെ അച്ഛനായി അഭിനയിക്കുന്നത് മുകേഷ് തന്നെയാണ്. നായികയുടെ അച്ഛന് ശ്രീനിവാസനും.
ചിത്രത്തിന് തിരിതെളിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്. മന്ത്രി എകെ ബാലനും സന്നിഹിതനായിരുന്നു. മുകേഷ് ചടങ്ങിനെത്തിയില്ലെങ്കിലും അദ്ദേഹത്തിന്റെ രണ്ടാം ഭാര്യ മേതില്‍ ദേവികയും മുകേഷിന്റെ അമ്മയും ചടങ്ങില്‍ പങ്കെടുത്തു. ശ്രാവണിന്റെ അപ്പൂപ്പന് ഒ മാധവന്റെ അസാന്നിദ്ധ്യത്തെക്കുറിച്ചു സരിത പ്രത്യേകം പറയുകയും ചെയ്തു.
തന്റെ ഫേസ് ബുക്ക് പേജിലൂടെ മുകേഷ് ചടങ്ങിന് എല്ലാവരെയും ക്ഷണിക്കുകയും ചെയ്തിരുന്നു.
എല്ലാ പ്രിയപ്പെട്ടവര്‍ക്കും,
എന്റെ മകന് ശ്രാവണ്‍ മലയാള സിനിമയില്‍ ഹരിശ്രീ കുറിക്കുകയാണ്. രാജേഷ് നായര്‍ സംവിധാനം ചെയ്യുന്ന 'കല്യാണം' എന്ന പുതിയ ചിത്രത്തിലൂടെയാണ് അരങ്ങേറ്റം.
ഈ ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ ഈ മാസം 16 ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലെ സിംഫണി ഹാളില്‍ നടക്കുകയാണ്. വിശിഷ്ടാതിഥിയായി കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് ഉണ്ടാകും. നിങ്ങളെ ഏവരെയും ഈ പൂജ ചടങ്ങിലേക്ക് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുകയാണ്.
എന്നെ ഞാനാക്കിയത് നിങ്ങള്‍ പ്രേക്ഷകരാണ്. നിങ്ങള്‍ എനിക്ക് തന്ന സ്നേഹവും ആരാധനയും ഇഷ്ടവുമെല്ലാം ശ്രാവണിനും കൊടുക്കുമെന്ന് എനിക്കറിയാം. തീര്‍ച്ചയായും നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹാശിസ്സുകള്‍ പ്രതീക്ഷിക്കുന്നു.
സ്നേഹപൂര്‍വ്വം നിങ്ങളുടെ സ്വന്തം മുകേഷ്.
എന്നായിരുന്നു മുകേഷ് ഫേസ് ബുക്ക് പേജില്‍ എഴുതിയത്.
'വയ' ഫിലിംസ് നിര്‍മിക്കുന്ന കല്യാണത്തില്‍ നായികയാകുന്നത് ഡബ്സ്മാഷിലൂടെ ശ്രദ്ധേയയായ വര്‍ഷയാണ്.
Keywords: Saritha, Mukesh, Meythil Devika, Kalyanam, Shravan
COMMENTS