തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത്, കൊല്ലം എംഎല്‍എ മുകേഷ് എന്നിവര്‍ ഉള്‍പ്പെടെ 12 പേരെ ചോദ്യ...
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത്, കൊല്ലം എംഎല്‍എ മുകേഷ് എന്നിവര്‍ ഉള്‍പ്പെടെ 12 പേരെ ചോദ്യം ചെയ്യാനും വേണ്ടിവന്നാല്‍ അറസ്റ്റു ചെയ്യാനും ഡിജിപി ലോക്നാഥ് ബഹ്റ അനുമതി നല്‍കിയതായി കേരള കൗമുദി റിപ്പോര്‍ട്ടു ചെയ്തു.
ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്, കാവ്യയുടെ അമ്മ ശ്യാമള, പ്രധാനപ്രതി പള്‍സര്‍ സുനിയുടെ അഭിഭാഷകനായിരുന്ന പ്രതീഷ് ചാക്കോ എന്നിവരും ഇപ്പോള്‍ തയ്യാറാക്കിയ അനുബന്ധ ലിസ്റ്റിലുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ഇവരെയെല്ലാം ചോദ്യം ചെയ്യുന്നതിനും വേണ്ടിവന്നാല്‍ അറസ്റ്റിനും അന്വേഷണ ഉദ്യോഗസ്ഥന് ഐ.ജി ദിനേന്ദ്ര കശ്യപിന് ഡി.ജി.പി ലോക്നാഥ് ബെഹ്റ അനുമതി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.
ദിലീപിനെ നാടുനീളെ കൊണ്ടുനടന്നു നടത്തുന്ന തെളിവെടുപ്പ് അവസാനിക്കുന്ന മുറയ്ക്ക് ഇവരുടെയെല്ലാം ചോദ്യം ചെയ്യല്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി, സഹോദരന് അനൂപ് എന്നിവരെ ഇതിനകം പലവട്ടം ചോദ്യംചെയ്തിട്ടുണ്ട്. അപ്പുണ്ണി കുടുങ്ങുമെന്നു തന്നെയാണ് അറിയുന്നത്.
ദിലീപ് രഹസ്യ നമ്പറില്‍ നിന്ന് മുകേഷിനെയും അന്‍വര്‍ സാദത്തിനെയും പലവട്ടം വിളിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഈ വിളികള്‍ എന്തിനായിരുന്നുവെന്ന് ഇരുവരും പൊലീസിനു തൃപ്തികരമായ മൊഴി കൊടുക്കേണ്ടിവരും.
കേസിന്റെ അന്വേഷണ പുരോഗതി വിലയിരുത്താനായി ഇന്ന് പൊലീസ് ആസ്ഥാനത്ത് പ്രത്യേക യോഗം ചേരുന്നുണ്ട്.
COMMENTS