എല്ലാ അര്‍ത്ഥത്തിലും അനായാസ ജയമായിരുന്നു മുഗുരുസയ്ക്ക് . ഒരു ഫൈനലിന്റെ രസമൊന്നുമുണ്ടായില്ല. സ്കോര്‍: 7-5, 6-0 ____________________...
എല്ലാ അര്‍ത്ഥത്തിലും അനായാസ ജയമായിരുന്നു മുഗുരുസയ്ക്ക് . ഒരു ഫൈനലിന്റെ രസമൊന്നുമുണ്ടായില്ല. സ്കോര്‍: 7-5, 6-0_____________________________________________________________________________________________
ലണ്ടന്‍: അമേരിക്കയുടെ വീനസ് വില്യംസിനെ വീഴ്ത്തി സ്പാനിഷ് താരം ഗാര്ബിന് മുഗുരുസ വിംബിള്‍ഡണ്‍ വനിതാ കിരീടം ചൂടി. സ്കോര്‍: 7-5, 6-0.
നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു വീനസിനെ വീഴ്ത്തിയത്. എല്ലാ അര്‍ത്ഥത്തിലും അനായാസ ജയമായിരുന്നു മുഗുരുസയ്ക്ക് എന്നു തന്നെ പറയാം. ഒരു ഫൈനലിന്റെ രസമൊന്നുമുണ്ടായില്ല മത്സരത്തിന്.
ആദ്യ സെറ്റില്‍ വീനസ് ഇഞ്ചോടിഞ്ച് പോരാട്ടം നടത്തി. പക്ഷേ, രണ്ടാം സെറ്റില്‍ ഒരു ഗെയിംപോലും നേടാതെയാണ് വീനസ് പരാജയം സമ്മതിച്ചത്.
മുഗുരുസയുടെ ആദ്യ വിംബിള്‍ഡണ്‍ കിരീടമാണിത്. ഒപ്പം രണ്ടാം ഗ്രാന്‍ഡ് സ്ലാം കിരീടവും.
ഫ്രഞ്ച് ഓപ്പണിലാണ് കഴിഞ്ഞവര്‍ഷം മുഗുരുസ ആദ്യമായി ഗ്രാന്‍ഡ് സ്ലാം കിരീടം ചൂടിയത്.
ഫ്രഞ്ച് ഓപ്പണില്‍ സെറീനാ വില്യംസായിരുന്നു എതിരാളി. രണ്ടാം ഗ്രാന്‍ഡ് സ്ളാമില്‍ സഹോദരി സെറീന എതിരാളിയായി വന്നു!
Spanish star Garibin Mugurussa wins the Wimbledon title for straight sets. Score: 7-5, 6-0.
In the first set, Venus fought neck to neck. However, Venus failed to win a single game in the second set.
This is Murguru's first Wimbledon title and the second Grand Slam crown.
Last year, Mugurasa wrestled Grand Slam title in the French Open.
Keywords: Spanish star, Garibin Mugurussa, Wimbledon , straight sets. Venus , Grand Slam crown, French Open, Serena Williams
COMMENTS