മോഹന്‍ലാലും ലാല്‍ജോസും ആദ്യമായി ഒന്നിക്കുന്ന വെളിപാടിന്റെ പുസ്തകം ഓണത്തിനെത്തുന്നു. മോഹന്‍ലാലാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. സ...
മോഹന്‍ലാലും ലാല്‍ജോസും ആദ്യമായി ഒന്നിക്കുന്ന വെളിപാടിന്റെ പുസ്തകം ഓണത്തിനെത്തുന്നു. മോഹന്‍ലാലാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
സംവിധായകന് ലാല്‍ ജോസിനും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനും ഒപ്പമുള്ള സെല്‍ഫി പോസ്റ്റ് ചെയ്തതിനൊപ്പമാണ് ലാലിന്റെ വെളിപാടിന്റെ പുസ്തകം ഓണത്തിനു വരവേല്‍ക്കാം എന്ന കുറിപ്പ്.
കാമ്പസിന്റെ പശ്ചാത്തലത്തില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണിത്. ലാല്‍ പ്രൊഫ. മൈക്കിള്‍ ഇടിക്കുള എന്ന കഥാപാത്രമായി എത്തുന്നു.
പ്രത്യേകതരം സ്വഭാവത്തിന് ഉടമയായ മൈക്കിള്‍ ഇടിക്കുളയെ ഡ്രാക്കുള എന്നാണ് വിളിക്കുന്നത്. മോഹന്‍ലാലിന്റെ ചിത്രത്തിലെ ഗെറ്റപ്പുകള്‍ ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.
അന്ന രേഷ്മ രാജനാണ് നായിക. അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയയായ നടിയാണ് അന്ന. അങ്കമാലി ഡയറീസ് താരം ശരത് കുമാറും അരുണ്‍ കുര്യനും പ്രധാന വേഷത്തിലെത്തുന്നു.
ചിത്രത്തിനു തിരക്കഥയൊരുക്കുന്നത് ബെന്നി പി. നായരമ്പലം.
Tags: VelipadintePusthakam, Cinema, Film, LalJose, Mohanlal

COMMENTS