Search

ബലാത്സംഗ കുറ്റത്തിനു കേസ്, പിന്തുണയ്ക്കാന്‍ ആരുമില്ല, കോവളം എംഎല്‍എ വിന്‍സെന്റ് രാജിവച്ചേയ്ക്കും

A vincent MLA_Rape case

സ്ത്രീവിഷയമയതിനാല്‍ ആരും വിന്‍സെന്റിനെ പിന്തുണയ്ക്കുന്നില്ല. മാത്രമല്ല, പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ ഇങ്ങനെയൊരു വിഴുപ്പുകൂടി ചുമക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം

സിദ്ധാര്‍ത്ഥ് ശ്രീനിവാസ്


തിരുവനന്തപുരം :  ബലാത്സംഗ കുറ്റത്തിനു കേസ് രജിസ്റ്റര്‍ ചെയ്യപ്പെടുകയും അറസ്റ്റ് ആസന്നമാവുകയും ചെയ്തതോടെ കോവളം എംഎല്‍എ എ വിന്‍സെന്റ് രാജിവച്ചേയ്ക്കുമെന്ന് റിപ്പോര്‍ട്ട്.

അദ്ദേഹത്തെ പിന്തുണയ്ക്കാന്‍ ഒരു കക്ഷിക്കാരും മുന്നോട്ടു വരുന്നില്ല. പുറത്തുവരുന്നതെല്ലാം എംഎല്‍എയ്‌ക്കെതിരായ ആരോപണങ്ങളും ആക്ഷേപങ്ങളുമാണ്. ഈ സാഹചര്യത്തിലാണ് ഗത്യന്തരമില്ലാതെ രാജിയെന്ന തീരുമാനത്തിലേക്ക് അദ്ദേഹം അടുക്കുന്നതെന്നാണ് സൂചന.

വീട്ടമ്മ സ്വന്തം സഹോദരനോടു നടത്തിയ ഫോണ്‍ സംഭാഷണം ഇന്നു പുറത്തുവന്നിരുന്നു. ഇതില്‍ വിന്‍സെന്റിനെതിരേ ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. തന്നെ എംഎല്‍എ ശാരീരികമായും പീഡിപ്പിക്കുന്നുവെന്നും ആരോടെങ്കിലും പറയണമെന്നുള്ളതുകൊണ്ടാണ് നിന്നോടു പറയുന്നതെന്നും അയാളുടെ പീഡനം സഹിക്കവയ്യെന്നുമാണ് എംഎല്‍എ പറയുന്നത്.

ബാലരാമപുരം സ്വദേശിയായ 51 കാരിയാണ് കോണ്‍ഗ്രസ് എം.എല്‍.എ എം.വിന്‍സെന്റിന്റെ പീഡനം സഹിക്കവയ്യാതെ ആത്മഹത്യയ്ക്കു ശ്രമിച്ചത്. എംഎല്‍എയുടെ ലൈംഗിക പീഡനത്തെത്തുടര്‍ന്ന് ഭാര്യ ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നുവെന്ന് ഇവരുടെ ഭര്‍ത്താവ് ആരോപിച്ചു. ബലാത്സംഗം, ലൈംഗിക പീഡനം വകുപ്പുകള്‍ ചുമത്തിയാണ് വിന്‍സെന്റിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കൊല്ലം സിറ്റി പൊലീസ് കമ്മിഷണര്‍ അജിതാ ബീഗത്തിനാണ് അന്വേഷണ ചുമതല. നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ അനുമതിയോടെ എംഎല്‍എയെ ചോദ്യം ചെയ്യാന്‍ തയ്യാറെടുക്കുകയാണ് പൊലീസ്.

നെയ്യാറ്റിന്‍കരയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് വീട്ടമ്മ. ഇവിടെവച്ച മജിസ്‌ട്രേട്ട് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. അജിതാ ബീഗവും വീട്ടമ്മയുടെ മൊഴിയെടുത്തു. അതിനു ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പീഡനത്തെക്കുറിച്ച് തെളിവിനായി വീട്ടമ്മയ്ക്ക് മെഡിക്കല്‍ പരിശോധനയും നടത്തുന്നുണ്ട്.

തനിക്കെതിരേ രാഷ്ട്രീയ ഗൂഢാലോചന നടക്കുന്നുവെന്നു കാട്ടി വിന്‍സെന്റ് മുഖ്യമന്ത്രിക്കു പരാതി നല്‍കി. വീട്ടമ്മ ഉറക്ക ഗുളികകള്‍ കഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ സിപിഎമ്മിന്റെ പ്രാദേശിക നേതാവ് സ്ത്രീയുടെ വീട്ടില്‍ ഉണ്ടായിരുന്നുവെന്നും  അവരുടെ സഹോദരന്‍  മാര്‍ക്‌സിസ്റ്റ് പ്രവര്‍ത്തകനാണെന്നും വിന്‍സെന്റ് ആരോപിക്കുന്നു.

സ്ത്രീവിഷയമയതിനാല്‍ ആരും വിന്‍സെന്റിനെ പിന്തുണയ്ക്കുന്നില്ല. മാത്രമല്ല, പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ ഇങ്ങനെയൊരു വിഴുപ്പുകൂടി ചുമക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം.  ഈ സാഹചര്യത്തിലാണ് എംഎല്‍എ രാജിക്കു തയ്യാറെടുക്കുന്നത്.Kovalam MLA A Vincent may resign after rape case was registered against him.
No body is coming forward to support him.

The phone conversation of the victim came out today. This involves serious allegations against Vincent.  MLA is physically harassing.

 Her husband alleged that the wife was trying to commit suicide after the MLA's sexual harassment. A case has been registered against Vincent  on charges of rape and sexual abuse.

Kollam city police commissioner Ajitha Begum is in charge of the inquiry.


Keywords: Sidhardh Srinivas, Thiruvananthapuram, Kovalam MLA Vincent, raping, MLA,  legislator , Balaramapuram, sexual abuse, Ramakrishnan, Magistrate, Ajita Begum vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ബലാത്സംഗ കുറ്റത്തിനു കേസ്, പിന്തുണയ്ക്കാന്‍ ആരുമില്ല, കോവളം എംഎല്‍എ വിന്‍സെന്റ് രാജിവച്ചേയ്ക്കും