സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: ദളിതരുടെയും ന്യൂനപക്ഷങ്ങളുടെയും പീഡനത്തെക്കുറിച്ച് സംസാരിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ബിഎസ്പ...
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: ദളിതരുടെയും ന്യൂനപക്ഷങ്ങളുടെയും പീഡനത്തെക്കുറിച്ച് സംസാരിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ബിഎസ്പി നേതാവ് മായാവതി രാജ്യസഭാംഗത്വം രാജിവച്ചു.
ഞാന്‍ ദളിത് വനിതയാണ്. അവരുടെ നേരേയുണ്ടാകുന്ന അതിക്രമത്തെക്കുറിച്ച് എനിക്ക് സംസാരിക്കേണ്ടതുണ്ട്.
എന്നാല്‍ ട്രഷറി ബെഞ്ചുകള്‍ എന്നെ സംസാരിക്കാന്‍ അനുവദിച്ചില്ല. അങ്ങനെയൊരു പരിതസ്ഥിതിയില്‍ ഞാന്‍ എങ്ങനെ തുടരുാം? രാജിക്കത്ത് നല്കിയ ശേഷം മായാവതി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ഉത്തര്‍പ്രദേശിലെ സഹരന്‍പുര്‍ ജില്ലയില്‍ നടക്കുന്ന ദളിത് വിരുദ്ധ കലാപത്തെക്കുറിച്ച് മായാവതി സംസാരിച്ച് അനുവദനീയമായ മൂന്നു മിനിറ്റു കഴിഞ്ഞപ്പോള്‍ പ്രസംഗം ചുരുക്കാന്‍ ഉപാദ്ധ്യക്ഷന്‍ പി ജെ കുര്യന് പറഞ്ഞതാണ് മായാവതിയെ പ്രകോപിപ്പിച്ചത്.
തുടര്‍ന്ന് കുര്യനോടായി മായാവതി പറഞ്ഞു, ഞാന്‍ രാജ്യസഭയില്‍ നിന്നു രാജി വയ്ക്കും ... ദളിതര്‍ക്കെതിരായി നടക്കുന്ന അതിക്രമങ്ങളെക്കുറിച്ചു സംസാരിക്കാന്‍ അനുവാദമില്ലെങ്കില്‍ സഭയില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ല.
കാലാവധി തീരാന്‍ ഒന്‍പതു മാസം ബാക്കിനില്‍ക്കെയാണ് മായാവതിയുടെ രാജി. ഉത്തര്‍ പ്രദേശ് രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി അവര്‍ രാജിവയ്ക്കാന്‍ തയ്യാറെടുത്തിരിക്കുകയായിരുന്നു. ദളിത് സ്നേഹം അതിനൊരു കാരണം മാത്രമാണെന്നാണ് പറയപ്പെടുന്നത്.
Keywords: BSP leader Mayawati, Rajya Sabha , Dalits , minoritie, atrocities , mediaperson, UP ,Uttar Pradesh,
COMMENTS