തിരുവനന്തപുരം : വിവാഹ വാഗ്ദാനം നല്കി സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചതിന് സീനിയര്‍ ന്യൂസ് എഡിറ്റര്‍ അറസ്റ്റിലായ വാര്‍ത്ത നല്‍കിക്കൊണ്ട് മാതൃ...
തിരുവനന്തപുരം : വിവാഹ വാഗ്ദാനം നല്കി സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചതിന് സീനിയര്‍ ന്യൂസ് എഡിറ്റര്‍ അറസ്റ്റിലായ വാര്‍ത്ത നല്‍കിക്കൊണ്ട് മാതൃഭൂമി മാതൃകകയായി. ചാനലും മാതൃഭൂമി വെബ് സൈറ്റും വാര്‍ത്ത നല്‍കുകയായിരുന്നു.
സാധാരണ ഇത്തരം വാര്‍ത്തകളുണ്ടായാല്‍ സ്ഥാപനങ്ങള്‍ അതു മുക്കുകയാണ് പതിവ്. എന്നാല്‍, മാതൃഭൂമി വാര്‍ത്ത പ്രസിദ്ധപ്പെടുത്തുകയായിരുന്നു.
ചാനല്‍ മേധാവി എംവി ശ്രേയാംസ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരമാണ് മാതൃഭൂമി ഇത്തരമൊരു നിലപാടെടുത്തതെന്നാണ് അറിയുന്നത്. പ്രസ്ഥാനം ഇരയ്ക്കൊപ്പമാണെന്ന് പൊതു സമൂഹത്തെ ബോധ്യപ്പെടുത്താന്‍ കൂടിയായിരുന്നത്രേ ഈ തീരുമാനം. കൂടാതെ, കൈയോടെ തന്നെ പ്രതിസ്ഥാനത്തുള്ളയാളെ സസ്പെന്‍ഡ് ചെയ്യുകയും ചയ്തു.
പൊലീസിനാണ് യുവതി പരാതി കൊടുത്തതെന്നും സ്ഥാപനത്തിന്റെ മേലധികാരിക്കോ, സ്ഥാപനത്തിലെ നിതാ കംപ്ളയിന്റ് കമ്മിറ്റിക്കോ പരാതി നല്‍കിയിട്ടില്ലെന്നും പരാതിക്കാരിക്ക് എല്ലാ സംരക്ഷണവും നല്‍കുമെന്നും മാതൃഭൂമി വ്യക്തമാക്കി.
അമല്‍ വിഷ്ണുദാസിനെ വഞ്ചിയൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. ചാനലിലെ തന്നെ മറ്റൊരു സഹപ്രവര്‍ത്തക തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
2015 ഡിസംബറില്‍ അമല്‍ വിഷ്ണുദാസ് രോഗബാധിതനായി ചികിത്സയില്‍ കഴിഞ്ഞിരുന്നു. അന്ന് കീഴുദ്യോഗസ്ഥയെന്ന നിലയില്‍ താന്‍ ആശുപത്രിയില്‍ പോകാറുണ്ടായിരുന്നുവെന്നും തുടര്‍ന്നാണ് പ്രേമാഭ്യര്‍ത്ഥനയും വിവാഹ അഭ്യര്‍ത്ഥനയും അമല്‍ നടത്തിയതെന്നും പരാതിയില്‍ പറയുന്നു.
തന്റെ അച്ഛന്റെ ചികിത്സയ്ക്കെന്നുപറഞ്ഞ് തന്റെ കൈയില്‍ നിന്ന് അമല്‍ പണം പല തവണയായി വാങ്ങിയെന്നും തുടര്‍ന്ന് പീഡിപ്പിച്ചെന്നുമാണ് പരാതി.
പീഡിപ്പിച്ച വിവരം പുറത്തുപറഞ്ഞാല്‍ ചാനലിലെ ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.
Keywords: Mathrubhumi, Crime, Amal Vishnudas
COMMENTS