സ്വന്തം ലേഖകന്‍ കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരേ മുന്‍ ഭാര്യ മഞ്ജു വാര്യര്‍ പ്രധാന സാക്ഷിയാകുമെന്ന് റിപ്പോര്‍ട്ട്. എഡിജ...
സ്വന്തം ലേഖകന്‍
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരേ മുന്‍ ഭാര്യ മഞ്ജു വാര്യര്‍ പ്രധാന സാക്ഷിയാകുമെന്ന് റിപ്പോര്‍ട്ട്.എഡിജിപി സന്ധ്യ എറണാകുളത്തെ ഒരു പ്രമുഖ ഹോട്ടലില്‍ വച്ച് മഞ്ജുവില്‍ നിന്നു മൊഴിയെടുത്തിരുന്നു. ഈ സമയത്ത് മഞ്ജു നല്കിയ മൊഴികളുടെ അടിസ്ഥാനത്തിലായിരിക്കും അവരെ പ്രധാന സാക്ഷിയാക്കുകയെന്ന് കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നു.
മഞ്ജു സുപ്രധാനമായ പല വിവരങ്ങളും കൈമാറിയെന്നാണ് റിപ്പോര്‍ട്ട്. താനുമായുള്ള ബന്ധം തുടരുന്നതിനിടെ തന്നെ ദിലീപിന് കാവ്യാ മാധവനുമായി അടുപ്പമുണ്ടായിരുന്നുവെന്നു മഞ്ജു മൊഴി കൊടുത്തിട്ടുണ്ട്.
ആക്രമിക്കപ്പെട്ട നടി എങ്ങനെ ദിലീപിന്റെ ശത്രുവായി മാറിയെന്നതിനും വ്യക്തമായ മറുപടി മഞ്ജു നല്‍കിയെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
ഇതേസമയം, ഇക്കാര്യത്തില്‍ മഞ്ജു ഇതുവരെ ഒരു പരസ്യ പ്രതികരണത്തിനും തയ്യാറായിട്ടില്ല.
Actress Manju Warrier is likely to be the main witness in the case against Dileep.
Manju has reportedly delivered important information. Dileep was in a relationship with Kavya Madhavan.
Keywords: Manju, ADGP Sandhya, Manju Warrier, statement
COMMENTS