കൊച്ചി: ക്രിമിനല്‍ സ്വഭാവമുള്ളവര്‍ സിനിമയില്‍ കടന്നുകൂടുന്നത് പ്രസ്ഥാനത്തിനു തന്നെ നാണക്കേടാണെന്ന് നടന് മമ്മൂട്ടി പ്രതികരിച്ചു. അമ്...
കൊച്ചി: ക്രിമിനല്‍ സ്വഭാവമുള്ളവര്‍ സിനിമയില്‍ കടന്നുകൂടുന്നത് പ്രസ്ഥാനത്തിനു തന്നെ നാണക്കേടാണെന്ന് നടന് മമ്മൂട്ടി പ്രതികരിച്ചു.
അമ്മയുടെ എക്സിക്യുട്ടീവ് യോഗത്തിന് ശേഷം മാധ്യമങ്ങളോടു സംസാരിക്കവേയാണ് മമ്മൂട്ടി ഇങ്ങനെ പ്രതികരിച്ചത്.
ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കി. സിനിമയില്‍ ക്രിമിനല്‍ സ്വഭാവമുള്ളവരെ തിരിച്ചറിയാനാവില്ലെന്നും മമ്മൂട്ടി പറഞ്ഞു
ഇരയായ നടിയോടൊപ്പമാണ് അമ്മ. കഴിഞ്ഞ പൊതുയോഗത്തിലുണ്ടായ സംഭവത്തില്‍ തെറ്റിദ്ധരിക്കരുത്. അമ്മയിലെ അഴിച്ചു പണിയെ കുറിച്ച് ആലോചിക്കേണ്ടതുണ്ട്. കഴിഞ്ഞ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് ചില നടന്മാര് ക്ഷുഭിതരായി സംസാരിച്ചതിലും മമ്മൂട്ടി ക്ഷമ ചോദിച്ചു.
ദിലീപിനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് മമ്മൂട്ടിയും മോഹന്‍ലാലും അമ്മ യോഗത്തില്‍ ആവശ്യപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുണ്ട്.
യുവതാരം പൃഥ്വിരാജ്, വിമന്‍ ഇന്‍ കളക്റ്റീവ് സിനിമ അംഗവും ആക്രമിക്കപ്പെട്ട നടിയുടെ സുഹൃത്തുമായ രമ്യാ നമ്പീശന്, ആസിഫ് അലി എന്നിവര്‍ ദിലീപിനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു.
ദിലീപിനെ താരസംഘടനയില്‍ നിന്നു പുറത്താക്കാനുള്ള തീരുമാനം പത്തു മിനിറ്റുകൊണ്ടാണ് എടുത്തതെന്ന് നടന് പൃഥ്വിരാജ്.
പുറത്താക്കല്‍ തീരുമാനത്തെ സംഘടനയിലെ ആരും എതിര്‍ത്തില്ല. ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തില്‍ മാത്രം ആരും കുറ്റവാളിയാകില്ല. സിനിമയില്‍ ഇനിയും ക്രിമിനലുകള്‍ ഉണ്ടോയെന്ന് അറിയില്ലെന്നും പൃഥ്വിരാജ് പറഞ്ഞു.
ഉചിതമായ സമയത്തെ ഉചിതമായ തീരുമാനമെന്നാണ് പുറത്താക്കലിനെക്കുറിച്ച് നടന് ആസിഫ് അലി പ്രതികരിച്ചത്.
ആസിഫ് അലി നായകനായ അഡ്വഞ്ചേഴ്സ് ഒഫ് ഓമനക്കുട്ടന് എന്ന സിനിമയെ തകര്‍ക്കാന്‍ ദിലീപ് ശ്രമിച്ചിരുന്നുവെന്ന് അടുത്തിടെ ആരോപണം ഉയര്‍ന്നിരുന്നു.
COMMENTS