കുരുക്ഷേത്ര എന്ന പേരിൽ ഒരു ഗുണ്ടാസംഘം പ്രവർത്തിക്കുന്നുവെന്നും അതിലെ മുഖ്യ കണ്ണിയാണ് അതുലെന്നും ഇയാൾക്കെതിരേ നേരത്തേയും പരാതി വന്നിരുന...
കുരുക്ഷേത്ര എന്ന പേരിൽ ഒരു ഗുണ്ടാസംഘം പ്രവർത്തിക്കുന്നുവെന്നും അതിലെ മുഖ്യ കണ്ണിയാണ് അതുലെന്നും ഇയാൾക്കെതിരേ നേരത്തേയും പരാതി വന്നിരുന്നുവെന്നും പൊലീസ് പറഞ്ഞു
കോഴിക്കോട്: ജൂനിയർ വിദ്യാർത്ഥിയെ മർദ്ദിച്ചു പണം കവർന്ന സംഭവത്തിൽ, M80 മൂസ എന്ന ടിവി പരിപാടിയിലൂടെ ശ്രദ്ധേയനായ അതുൽ ശ്രീവ (20) അറസ്റ്റിൽ.
കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലെ ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിയാണ് അതുൽ.
ജൂനിയർ വിദ്യാർത്ഥിയെ അതുൽ മർദ്ദിച്ചതിന് സഹപാഠികൾ സാക്ഷി പറയുകയും ചെയ്തു. ഇതോടെയാണ് അതുലിനെ കസബ പൊലീസ് അറസ്റ്റു ചെയ്തത്.
കുരു'ക്ഷേത്ര എന്ന പേരിൽ ഒരു ഗുണ്ടാസംഘം പ്രവർത്തിക്കുന്നുവെന്നും അതിലെ മുഖ്യ കണ്ണിയാണ് അതുലെന്നും ഇയാൾക്കെതിരേ നേരത്തേയും പരാതി വന്നിരുന്നുവെന്നും പൊലീസ് പറഞ്ഞു.
COMMENTS