Featured post

ലോകം യുദ്ധ ഭീതിയിൽ : ഇറാന്റെ ആണവകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന ഇസ്ഫഹാനിൽ വ്യോമതാവളം ഇസ്രയേൽ ആക്രമിച്ചു

ടെഹ്‌റാന്‍: ഇറാനില്‍ കനത്ത വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ഈ മാസം 13 ന് ഇറാന്‍ നടത്തിയ വ്യോമാക്രമണത്തിന് കനത്ത തിരിച്ചടിയാണ് ഇസ്രയേല്‍ നല്‍...

പീഡനത്തിനു കേസ്, കോവളം എംഎല്‍എയുടെ രാഷ്ട്രീയഭാവി തുലാസില്‍

തിരുവനന്തപുരം: വീട്ടമ്മ ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവത്തില്‍ കുറ്റാരോപിതനായ കോവളം എംഎല്‍എ എം. വിന്‍സെന്റിനെതിരേ ശക്തമായ നടപടിക്കു പൊലീസ...

Kovalam MLA vincent


തിരുവനന്തപുരം: വീട്ടമ്മ ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവത്തില്‍ കുറ്റാരോപിതനായ കോവളം എംഎല്‍എ എം. വിന്‍സെന്റിനെതിരേ ശക്തമായ നടപടിക്കു പൊലീസ് നിര്‍ബന്ധിതമാവുമെന്നതിന്റെ തുടര്‍ച്ചയാണ് അദ്ദേഹത്തിനെതിരേ പീഡനത്തിനു കേസ് രജിസ്റ്റര്‍ ചെയ്തതെന്നു സൂചന.

അബോധാവസ്ഥയില്‍ കഴിയുന്ന വീട്ടമ്മ ബോധം വീണ്ടുകിട്ടി എംഎല്‍എയ്‌ക്കെതിരേ മൊഴി കൊടുത്തു. ഇതോടെയാണ് പീഡനത്തിനു കേസെടുക്കാന്‍ പൊലീസ് നിര്‍ബന്ധിതമായത്.

ഫോണിലൂടെ ശല്യപ്പെടുത്തിയിരുന്ന എംഎല്‍എ വീട്ടമ്മയുടെ കടയിലുമെത്തി ശല്യപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് വീട്ടമ്മ ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്. ബാലരാമപുരം പൊലീസാണ് എംഎല്‍എയ്‌ക്കെതിരേ കേസെടുത്തിരിക്കുന്നത്.

പീഡന കേസ് ആയതിനാല്‍ എംഎല്‍എയെ അറസ്റ്റു ചെയ്യുക ഉള്‍പ്പെടെയുള്ള നടപടികളിലേക്കു പൊലീസിനു പോകേണ്ടിവരും. നിയമസഭ നടക്കുന്ന കാലമായതിനാല്‍ സ്പീക്കറുടെ അനുമതി ഇല്ലാതെ എംഎല്‍എയ്‌ക്കെതിരേ ഒരു നടപടിയും സാദ്ധ്യമല്ല.

പീഡനക്കേസുകളിലും സമാന സ്വഭാവമുള്ള കേസുകളിലും ഇരയുടെ മൊഴി മുഖവിലക്കെടുക്കേണ്ടതുണ്ട്. അതുകൊണ്ടു തന്നെ വീട്ടമ്മയുടെ മൊഴി എംഎല്‍എയുടെ രാഷ്ട്രീയഭാവിയെ തുലാസിലാക്കുന്നുണ്ട്.

ഈ കേസ് അന്വേഷിക്കാന്‍ കൊല്ലം സിറ്റി പൊലീസ് കമ്മിഷണര്‍ അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് ഡിജിപി നിയോഗിച്ചിരിക്കുന്നത്. അജിതാ ബീഗം നേരിട്ടാണ് വീട്ടമ്മയില്‍ നിന്നു മൊഴി രേഖപ്പെടുത്തിയത്.

വിട്ടുവീഴ്ചകള്‍ക്കൊന്നും നില്‍ക്കാത്ത ഉദ്യോഗസ്ഥയെന്ന സല്‍പ്പേരുള്ള അജിതാ ബീഗം അന്വേഷണ ചുമതലയിലേക്കു വരുന്നതു തന്നെ സംഭവത്തിലെ യഥാര്‍ത്ഥ ചിത്രം പുറത്തെത്തിക്കാന്‍ സഹായകമായേക്കുമെന്നാണ് വീട്ടമ്മയുടെ കുടുംബം കരുതുന്നത്.

എംഎല്‍എ ആറു മാസമായി മാനസികമായി പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് വീട്ടമ്മ ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നാണ് അവരുടെ ഭര്‍ത്താവ് പൊലീസിനോടു പരാതിപ്പെട്ടിരിക്കുന്നത്. ഇതിനെ തുടര്‍ന്നാണ് പൊലീസ് കേസെടുക്കാന്‍ നിര്‍ബന്ധിതമായതും.

എന്നാല്‍, താന്‍ നിരപരാധിയാണെന്നും തന്നെ കുറ്റക്കാരനാക്കാന്‍ ശ്രമം നടക്കുന്നുവെന്നും കാട്ടി എംഎല്‍എ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുകയാണ്. താന്‍ നിരപാധിയാണെന്ന് അദ്ദേഹം പത്രസമ്മേളനം നടത്തിയും പറഞ്ഞു. ഇതിനു പിന്നാലെയാണ് അന്വേഷണത്തിനു സംഘത്തെ നിയോഗിച്ചിരിക്കുന്നതും.

അമിതമായി ഗുളിക കഴിച്ചു ജീവനൊടുക്കാന്‍ ശ്രമിച്ച ബാലരാമപുരം സ്വദേശിയായ വീട്ടമ്മ നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്.



Keywords: Kovalam MLA,  woman, Police , Vincen, empowerment, Kollam city police commissioner, Ajitha Begum, six months, Neyyattinkara NIMS Hospital, housewife 

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5035,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10970,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1104,
ltr
item
www.vyganews.com: പീഡനത്തിനു കേസ്, കോവളം എംഎല്‍എയുടെ രാഷ്ട്രീയഭാവി തുലാസില്‍
പീഡനത്തിനു കേസ്, കോവളം എംഎല്‍എയുടെ രാഷ്ട്രീയഭാവി തുലാസില്‍
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgbDOV7-muA34pUs9RG58d7yubnmFgENi1QUfIQ9fPGdTk4KEcaRqqvHZhOFP5EO0_o2eGuifuYIyjknAndTwNP671m4vU9_XgXprEvGYPiBN_pPdohP_njMl0Tv915iCci5wTlLmqcT34n/s640/kovalam+mla.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgbDOV7-muA34pUs9RG58d7yubnmFgENi1QUfIQ9fPGdTk4KEcaRqqvHZhOFP5EO0_o2eGuifuYIyjknAndTwNP671m4vU9_XgXprEvGYPiBN_pPdohP_njMl0Tv915iCci5wTlLmqcT34n/s72-c/kovalam+mla.jpg
www.vyganews.com
https://www.vyganews.com/2017/07/kovalam-mla-in-trouble.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/07/kovalam-mla-in-trouble.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy