തിരുവനന്തപുരം : നടി കാവ്യാ മാധവന് ഗര്‍ഭിണിയാണെന്ന് മാധ്യമ റിപ്പോര്‍ട്ട്. കാവ്യയുടെ കുടുംബ വൃത്തങ്ങളില്‍ നിന്നു കിട്ടിയ വിവരം കേരള കൗമ...
തിരുവനന്തപുരം : നടി കാവ്യാ മാധവന് ഗര്‍ഭിണിയാണെന്ന് മാധ്യമ റിപ്പോര്‍ട്ട്. കാവ്യയുടെ കുടുംബ വൃത്തങ്ങളില്‍ നിന്നു കിട്ടിയ വിവരം കേരള കൗമുദിയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കാവ്യ നാലു മാസം ഗര്‍ഭിണിയാണെന്നും അതുകൊണ്ടാണ് ഭര്‍ത്താവ് ദിലീപിനെ കാണാന്‍ ജയിലില്‍ പോകാതിരുന്നതെന്നുമാണ് റിപ്പോര്‍ട്ട് പറയുന്നത്.
കാവ്യയെ ചോദ്യം ചെയ്ത പൊലീസിനും ഇക്കാര്യം അറിയാമായിരുന്നുവെന്നും അതുകൊണ്ടാണ് കാവ്യയുടെ സൗകര്യം കൂടി പരിഗണിച്ച് ദിലീപിന്റെ വീട്ടില്‍ വച്ച് ചോദ്യം ചെയ്യല്‍ നടത്തിയതെന്നു റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.
കാവ്യ ഗര്‍ഭിണിയാണെന്ന് നേരത്തേയും വാര്‍ത്ത വന്നിരുന്നു. തന്റെ ഭാര്യ ഗര്‍ഭിണിയായ വിവരം ഇന്റര്‍നെറ്റില്‍ നിന്നാണ് അറിഞ്ഞതെന്നായിരുന്നു അന്നു ദിലീപിന്റെ പ്രതികരണം.
കഴിഞ്ഞ വര്‍ഷം നവംബര്‍ 25നായിരുന്നു കാവ്യയും ദിലീപും വിവാഹിതരായത്.
ആദ്യ വിവാഹത്തിലെ മകള്‍ മീനാക്ഷിയും ദിലീപിനും കാവ്യയ്ക്കുമൊപ്പമാണ് താമസം.
Actress Kavya Madhavan is pregnant, reported by Kerala Kaumudi. The report says that Kavya is pregnant for four months.
Keywords: Kavya Madhavan, pregnant, Kerala Kaumud, Dileep
COMMENTS